പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ; അവസാന ഏകദിനം ഇന്ന് | ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

sanju and

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇറങ്ങും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് സീരീസ് സ്വന്തമാക്കിയതിനാല്‍ ടീമീല്‍ മാറ്റങ്ങളുണ്ടാവും. റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, ഷഹബാസ് അഹമ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ക്കാണ് അവസരം ലഭിക്കാനുള്ളത്. ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് ലഭിച്ചെങ്കിലും, രണ്ടാം മത്സരത്തില്‍ ഇല്ലാതിരുന്ന ദീപക്ക് ചഹര്‍ ടീമില്‍ തിരിച്ചെത്തിയേക്കാം.

India Predicted XI for 3rdODI vs Zimbabwe: KL Rahul (c), Shikhar Dhawan/Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Sanju Samson (wk), Shahbaz Ahmed, Kuldeep Yadav, Prasidh Krishna//Deepak Chahar Mohammed Siraj, Avesh Khan,

indian team

ഏഷ്യാ കപ്പിനു മുന്നോടിയായി ബാറ്റിംഗ് പ്രാക്ടീസിനായി കെല്‍ രാഹുല്‍ ഓപ്പണിംഗില്‍ എത്താനാണ് സാധ്യത. മറു വശത്ത് സിംബാബ്‌വെക്കാകട്ടെ ടോപ്പ് ഓഡറിലെ ബാറ്റിംഗ് പരാജയമാണ് വിനയായിരിക്കുന്നത്. മധ്യനിരയില്‍ സികന്ദര്‍ റാസ, സീന്‍ വില്യംസ്, റയാന്‍ ബേള്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമാകും. ആതിഥേയര്‍ക്ക് 200 റണ്‍സ് തികയ്ക്കുന്നതിന് ഓപ്പണര്‍മാരായ ഇന്നസെന്‍റ് കയയും കൈറ്റാനോയും മികച്ച തുടക്കം നല്‍കേണ്ടി വരും

Read Also -  റുതുരാജിന്‍റെ സെഞ്ചുറിക്ക് സ്റ്റോണിസിന്‍റെ സെഞ്ചുറി മറുപടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ലക്നൗ

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 12:45 നാണ് മത്സരം. മത്സരം സോണി സ്പോര്‍ട്ട്സ് ചാനലിലും ദൂരദര്‍ശനിലും തത്സമയം കാണാം.

Scroll to Top