സെഞ്ചുറിക്കായി കാത്തിരിക്കണം. കോഹ്ലിയുടെ നീര്‍ഭാഗ്യം തുടരുന്നു.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ സെഞ്ചുറി നീര്‍ഭാഗ്യം തുടരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍, വീരാട് കോഹ്ലി 20 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിനെ 284 റണ്‍സില്‍ പുറത്താക്കി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിത്തിയ വീരാട് കോഹ്ലി ചെറിയ സ്കോറില്‍ പുറത്തായത്.

30ാം ഓവറില്‍ ബെന്‍ സ്റ്റോക്ക്സ് എറിഞ്ഞ പന്തില്‍ ഡിഫന്‍റ് ചെയ്യനുള്ള ശ്രമത്തിനിടെ എഡ്ജായി കീപ്പറുടെ കൈകളിലേക്ക് പോയി. എന്നാല്‍ വിക്കറ്റ് കീപ്പറായ സാം ബില്ലിംഗ്സ് ഡ്രോപ്പ് ചെയ്തെങ്കിലും, ഫസ്റ്റ് സ്ലിപ്പില്‍ ശ്രദ്ധിച്ചു നിന്ന ജോ റൂട്ട് ഒറ്റ കൈയ്യില്‍ ക്യാച്ച് എടുത്തു. 40 പന്തില്‍ 4 ഫോര്‍ സഹിതമാണ് വീരാട് കോഹ്ലി 20 റണ്‍സ് നേടിയത്.

മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 11 റണ്‍സ് മാത്രമാണ് കോഹ്ലി നേടിയത്. ഈ ഇംഗ്ലണ്ട് പരമ്പരയില്‍ വളരെ മോശം പ്രകടനമാണ് കോഹ്ലി നടത്തിയത്‌. 5 മത്സരങ്ങളില്‍ നിന്നും 249 റണ്‍സ് മാത്രമാണ് വീരാട് കോഹ്ലി നേടിയട്ടുള്ളത്.

Ben stokes dismiss kohli

ഒരു കാലത്ത് ഒരു രസത്തിനു വേണ്ടി സെഞ്ചുറി അടിച്ചിരുന്ന വീരാട് കോഹ്ലി, ഇപ്പോള്‍ സെഞ്ചുറി അടിക്കാന്‍ കഷ്ടപ്പെടുകയാണ്. അവസാനമായി 2019 നവംമ്പര്‍ 22 ലാണ് വീരാട് കോഹ്ലിയുടെ സെഞ്ചുറി പിറന്നത്. അന്ന് ബംഗ്ലാദേശിനെതിരെ 136 റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍ നേടിയത്. കോഹ്ലിയുടെ അവസാന സെഞ്ചുറി പിറന്നിട്ട് ഇന്ന് 954 ദിവസമായി.