രണ്ടാം പരിശീലന മത്സരത്തിലും വിജയവുമായി ഇന്ത്യ. ഓള്‍റൗണ്ട് പ്രകടനവുമായി ഹര്‍ഷല്‍ പട്ടേല്‍

india vs northamptaonsheire

ഇംഗ്ലണ്ട് ലിമിറ്റഡ് ഓവര്‍ പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നോര്‍ത്താംപ്ടണ്‍ ഷെയ്ര്‍ 139 റണ്‍സില്‍ എല്ലാവരും പുറത്തായി. 19.2 ഓവറില്‍ എല്ലാവരെയും പുറത്താക്കിയ ഇന്ത്യ 10 റണ്‍സിന്‍റെ വിജയമാണ് നേടിയത്.

മത്സരത്തിലുടനീളം ഇന്ത്യന്‍ ബോളര്‍മാര്‍ മികച്ചു നിന്നു ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉണര്‍ത്താന്‍ കൗണ്ടി ടീമിനു കഴിഞ്ഞില്ലാ. 33 റണ്‍സ് നേടിയ സെയിഫ് സെയിബ് ആണ് ടോപ്പ് സ്കോറര്‍. അവസാന ഓവറില്‍ താരത്തെ ബൗള്‍ഡ് ചെയ്താണ് ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

dk 1

ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടി. അര്‍ഷദീപ് സിങ്ങ്, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ചഹല്‍ എന്നിവര്‍ക്ക് 2 വിക്കറ്റ് വീതം ലഭിച്ചപ്പോള്‍ പ്രസീദ്ദ് കൃഷ്ണ, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്പ്പെട്ട് ബാറ്റിംഗ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 149 റണ്‍സാണ് ഇന്ത്യ നേടിയത്. ടോപ്പ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ ദിനേശ് കാര്‍ത്തിക്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

See also  ''ഐപിഎല്ലില്‍ ധോണി മണ്ടത്തരങ്ങള്‍ കാണിച്ചട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മ്മയുടെ ഓര്‍ത്തെടുക്കാന്‍ പോലും.....'' ഇരുവരേയും താരതമ്യം ചെയ്ത് പാര്‍ഥിവ് പട്ടേല്‍

ആദ്യ പന്തില്‍ തന്നെ സഞ്ചു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. മൂന്നാം ഓവര്‍ എറിയാന്‍ എത്തിയ ബ്രാണ്ടന്‍ ഗ്ലോവര്‍ ത്രിപാഠി (7) സൂര്യകുമാര്‍ യാദവ് (0) എന്നിവരെ പുറത്താക്കി ഇന്ത്യയെ 8 ന് 3 എന്ന നിലയിലാക്കി. ഇഷാന്‍ കിഷന്‍റെ ചെറുത്ത് നില്‍പ്പ് 16 റണ്‍സില്‍ അവസാനിച്ചു.

മത്സരത്തില്‍ നയിച്ച ദിനേശ് കാര്‍ത്തികും ( 26 പന്തില്‍ 34) വെങ്കടേഷ് അയ്യരും (22 പന്തില്‍ 20) ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ അര്‍ദ്ധസെഞ്ചുറി നേടി. 36 പന്തില്‍ 5 ഫോറും 3 സിക്സുമായി 54 റണ്‍സാണ് ഹര്‍ഷല്‍ പട്ടേല്‍ നേടിയത്. അവേശ് ഖാന്‍ റണ്ണെടുക്കാതെ പുറത്തായി. അര്‍ഷദീപ് സിങ്ങ് (0) ചഹല്‍ (2) എന്നിവര്‍ പുറത്താകതെ നിന്നു.

നോര്‍ത്താംപ്ടണിനു വേണ്ടി ഗ്ലോവര്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ഫ്രഡി, നതാന്‍ എന്നിവര്‍ രണ്ടും ജോഷ് കോബ് ഒരു വിക്കറ്റും വീഴ്ത്തി.

Scroll to Top