സ്വന്തം നാട്ടിൽ ഇംഗ്ലണ്ട് ഇങ്ങനെ തോൽക്കല്ലേ :കാരണം വിശദമാക്കി കെവിൻ പിറ്റേഴ്സൺ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമെന്ന പ്രശസ്തി അനേകം തവണ സ്വന്തമാക്കിയ ടീമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം. കഴിഞ്ഞ വളരെയേറെ വർഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റിൽ വലിയ ആധിപത്യം തുടരുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീമിന് പക്ഷേ അവസാനത്തെ ചില ടെസ്റ്റ് പരമ്പരകളിൽ കാലിടറുന്ന കാഴ്ച ക്രിക്കറ്റ് ലോകത്തിനും ഒരു വലിയ ഞെട്ടലായി മാറിയിട്ടുണ്ട്.ഇന്ത്യൻ ടീമിനെതിരെ ടെസ്റ്റ് പരമ്പര 3-1ന് തോറ്റ ജോ റൂട്ടിനും ടീമിനും ഇരട്ട പ്രഹരമായി കിവീസിന് എതിരായ നാട്ടിൽ നടന്ന പരമ്പര കൈവിട്ടത്.ഏറെ കാലത്തിന് ശേഷമാണ് ന്യൂസിലാൻസ് ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര ജയിക്കുന്നതും. ഇംഗ്ലണ്ടിന്റെ സമീപകാലത്തെ ഈ തുടർ തോൽവികളുടെ കാരണം ഇപ്പോൾ ഏറെ വിശദമായി അന്വേഷിച്ച് തന്റെ പുത്തൻ നിരീക്ഷണം വിശദമാക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പിറ്റേഴ്സൺ

സമീപകാലത്തെ ഇംഗ്ലണ്ട് ടീമിന്റെ മോശം പ്രകടനങ്ങൾക്ക് കാരണം ഇംഗ്ലണ്ട് ടീമിലെ താരങ്ങൾ എല്ലാം ടി :20 ലീഗുകൾ വിവിധ സ്ഥലങ്ങളിൽ കളിക്കാൻ പോകുന്നത് മാത്രമാണെന്ന് പിറ്റേഴ്സൺ വിമർശനം ഉന്നയിക്കുന്നു.കിവീസിന് എതിരായ എട്ട് വിക്കറ്റിന്റെ തോൽവിക്ക് പിന്നാലെയാണ് പിറ്റേഴ്സൺ ട്വിറ്റർ പോസ്റ്റിൽ അഭിപ്രായം വ്യക്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റ്‌ കളിക്കുവാൻ പലരും മടി കാണിക്കുന്നുവെന്ന വിമർശനത്തിന് പിറകെയാണ് ഇപ്പോൾ പിറ്റേഴ്സൺ ഷെയർ ചെയ്ത തോൽവിയുടെ കാരണം സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ്‌ ലോകത്തും ചർച്ചയായി മാറുന്നത്.”എന്റെ അഭിപ്രായത്തിൽ കൂടുതൽ ടി :20 ലീഗ് മത്സരങ്ങൾ കളിക്കാനായി താരങ്ങൾ പലരും വിവിധ രാജ്യങ്ങളിലേക്ക് പോയി വരുന്ന കാരണത്താൽ ആരും കൗണ്ടി സീസണിൽ മുഴുവൻ മത്സരങ്ങളും കളിക്കുന്നില്ല.കൗണ്ടി ടീമികളുടെ ഭാഗം ആകുവാൻ ആരും ഇല്ല എന്നും തുറന്ന് പറഞ്ഞ പിറ്റേഴ്സൺ ഇതാണ് ഇപ്പോൾ ടീം നേരിടുന്ന തോൽവിക്കും കാരണമെന്നും വിശദീകരിച്ചു.

Previous articleയുവ താരങ്ങളെ എപ്പോഴും കരുത്തരാക്കാൻ അദ്ദേഹത്തിന് കഴിയും :തുറന്ന് പറഞ്ഞ് ശുഭ്മാൻ ഗിൽ
Next articleഅവൻ പ്രതിഭയാണ് ടെസ്റ്റിലും :ഇംഗ്ലണ്ടിൽ തിളങ്ങും -പ്രവചനവുമായി ആകാശ് ചോപ്ര