സ്റ്റാറായി സഞ്ജുവും അസ്ഹറുദ്ധീനും :കേരള ടീമിന് ക്വാർട്ടർ ഫൈനലിലേക്ക് റോയൽ എൻട്രി

മലയാളി ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ആകാംക്ഷയോടെ കാത്തിരുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറെ നിർണായക പ്രീ ക്വാർട്ടർ മത്സരത്തിൽ വമ്പൻ ജയവായി കേരള ടീമിന്റെ കുതിപ്പ്. ശക്തരായ ഹിമാചലിനെതിരെ 8 വിക്കറ്റ് ജയമാണ് സഞ്ജു സാംസൺ നായകനായ കേരള ടീം നേടിയത്. ഈ ജയത്തോടെ ക്വാർട്ടർ ഫൈനലിലേക്ക് ഇടം നേടിയ കേരള ടീം എക്കാലത്തെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ ടീം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന സ്കോറാണ് നേടിയത് എങ്കിലും മറുപടി ബാറ്റിങ്ങിൽ മികച്ച ഫോമിലുള്ള നായകൻ സഞ്ജു ടീമിനെ മുന്നിൽ നിന്ന് നയിച്ചാണ് ജയം നേടിയത്. സഞ്ജുവിന്റെ ഈ ടൂർണമെന്റിലെ മൂന്നാം ഫിഫ്റ്റിയാണ് ഇന്ന് പിറന്നത്

ഹിമാചൽ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന കേരള ടീമിനായി ഒന്നാം വിക്കറ്റിൽ തന്നെ രോഹൻ കുന്നുമ്മലും അസറുദ്ധീനും ചേർന്ന ഓപ്പണിങ് ജോഡി നൽകിയത് മികച്ച തുടക്കം. രോഹൻ 16 ബോളിൽ 22 റൺസുമായി പുറത്തായി എങ്കിലും പിന്നീട് വന്ന നായകൻ സഞ്ജു സാംസൺ തന്റെ മികച്ച ഫോം വീണ്ടും ആവർത്തിച്ചു. ഐപിഎല്ലിലെ മികച്ച ഫോം തുടരുന്ന സഞ്ജു ഈ ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനമാണ് എല്ലാ കളികളിലും കാഴ്ചവെച്ചത്. സഞ്ജുവിനും ഒപ്പം അതിവേഗം സ്കോർ ഉയർത്തിയ അസറുദ്ധീൻ ടൂർണമെന്റിലെ മറ്റൊരു അർദ്ധ സെഞ്ച്വറി കൂടി നേടി. നേരത്തെ സീനിയർ താരം റോബിൻ ഉത്തപ്പ പരിക്ക് കാരണം പിന്മാറിയത് തിരിച്ചടിയായി എങ്കിലും അസറുദ്ധീൻ വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 57 ബോളുകളിൽ നിന്നും 60 റൺസ് നേടിയ താരവും വെടിക്കെട്ട് പ്രകടനവുമായി വെറും 39 പന്തുകളിൽ നിന്നും 52 റൺസ് അടിച്ച സഞ്ജുവും ചേർന്ന് അവസാന ഓവറിൽ തന്നെ ടീമിനെ ഈ ജയത്തിലേക്ക് എത്തിച്ചു. 6 ഫോറും 1 സിക്സുമാണ് സഞ്ചു അടിച്ചത്

images 2021 11 08T143752.042

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ പ്രദേശ് ടീമിനായി രാഘവ് ധവാൻ (65 റൺസ് )പി. എസ്‌ ചോപ്ര (36 റൺസ് ). മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മനോഹരമായി ബൗളിംഗ് പൂർത്തിയാക്കിയ കേരള ബൗളെഴ്സ് അവരുടെ സ്കോർ വെറും 150ൽ താഴെ ഒതുക്കി.കേരള ടീമിനായി ന്യൂ ബോളിൽ പന്തെറിഞ്ഞ മനു കൃഷ്ണ വെറും നാല് റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.കൂടാതെ മിഥുൻ എസ്‌ രണ്ട് വിക്കറ്റും ബേസിൽ തമ്പി,അഖിൽ, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

Previous articleഞാൻ അവിടെ എത്തിയപ്പോൾ ശ്വാസമെടുക്കാൻ പോലും കഴിഞ്ഞില്ല :അനുഭവം തുറന്നുപറഞ്ഞ് താരം
Next articleജഡേജ ചെന്നൈ ടീമിൽ നിന്നും പുറത്തേക്കോ :പ്രവചനവുമായി മുൻ ഓസ്ട്രേലിയൻ താരം