ജഡേജ ചെന്നൈ ടീമിൽ നിന്നും പുറത്തേക്കോ :പ്രവചനവുമായി മുൻ ഓസ്ട്രേലിയൻ താരം

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ടി :20 വേൾഡ് കപ്പ് ആവേശത്തിലാണ് എങ്കിലും വരുന്ന ഐപിൽ പതിനഞ്ചാം സീസണിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഒപ്പം വരുന്ന സീസണിന് മുൻപായി നടക്കുന്ന മെഗാ താരലേലത്തിൽ ഏതൊക്കെ പ്രമുഖ താരങ്ങൾക്ക് ടീമുകൾ വീണ്ടും അവസരം നൽകുമെന്നോ എന്നത് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ടീമുകൾ വരുന്ന സീസണിന് മുൻപായി സ്‌ക്വാഡിൽ നിലനിർത്തുന്ന താരങ്ങളെ കുറിച്ചുള്ള ചർച്ചകൾ വ്യാപകമായി നടക്കുന്നത് കൊണ്ടുതന്നെ ഒരു പ്രവചനം നടത്തുകയാണ് ഇപ്പോൾ മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹോഗ്. കഴിഞ്ഞ കുറച്ചധികം ഐപിഎല്ലുകളിൽ ചെന്നൈ ടീമിമായി ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങുന്ന താരമാണ് സ്റ്റാർ ആൾറൗണ്ടർ രവീന്ദ്ര ജഡേജ.താരം വരുന സീസണിലും ചെന്നൈ ടീമിൽ തന്നെ കളിക്കാനാണ് എല്ലാ സാധ്യതകളും.

എന്നാൽ 2022ലെ ഐപിൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനെ മാറ്റി മറ്റൊരു ടീമിലേക്ക് ജഡേജ പോകണം എന്നാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രാഡ് ഹോഗ് അഭിപ്രായം. താരം അഹമ്മദാബാദ് ആസ്ഥാനമായി വരുന്ന പുതിയ ഐപിൽ ടീമിൽ കളിക്കണമെന്ന് കൂടി അദ്ദേഹം ആവശ്യം ഉന്നയിക്കുന്നു. ഹോം ടീമിനെ ഐപിഎല്ലിൽ നയിക്കാൻ ജഡേജക്കും ആഗ്രഹമുണ്ടാകും എന്നും അദ്ദേഹം അഭിപ്രായപെട്ടു.

“ചെന്നൈ സൂപ്പർ കിങ്‌സ് ടീം മെയിൻ താരമാണ് ജഡേജ. ഏതൊരു ടീമിനും എതിരെ മികച്ച ആൾറൗണ്ട് മികവ് പുറത്തെടുക്കാൻ കഴിയുന്ന രവീന്ദ്ര ജഡേജക്ക്‌ മത്സരങ്ങൾ അനായാസം ജയിപ്പിക്കാൻ സാധിക്കും. ചെന്നൈ ടീം ജഡേജയെ നിലനിർത്താനാണ് സാധ്യത എങ്കിലും ഒരു അവസരം ലഭിച്ചാൽ അഹമ്മദാബാദ് ടീമിന്റെ ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കുവാൻ രവീന്ദ്ര ജഡേജ തയ്യാറാവണം. ഹോം ഗ്രൗണ്ടിൽ ഏറെ തിളങ്ങുവാൻ താരങ്ങൾക്ക് കഴിയും. അതിനാൽ തന്നെ ജഡേജ പുതിയ ടീമിലേക്ക് എത്തണം “ബ്രാഡ് ഹോഗ് പറഞ്ഞു.