ഞാൻ അവിടെ എത്തിയപ്പോൾ ശ്വാസമെടുക്കാൻ പോലും കഴിഞ്ഞില്ല :അനുഭവം തുറന്നുപറഞ്ഞ് താരം

ക്രിക്കറ്റ്‌ ലോകത്തെ വളരെ ഏറെ ത്രിൽ അടിപ്പിച്ചാണ് ലോകകപ്പ് അവസാനിച്ചത്. അത്യന്തം ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ ഓസ്ട്രേലിയ 8 വിക്കറ്റ് ജയമാണ് ന്യൂസിലാൻഡ് ടീമിനെതിരെ നേടിയത്. ആദ്യമായി ടി :20 ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയ നേരത്തെ പാക് ടീമിനെയാണ് സെമിയിൽ തോൽപ്പിച്ചത്. സെമി ഫൈനലിൽ തോൽവി വഴങ്ങി മടങ്ങി എങ്കിലും എല്ലാ അർഥത്തിലും ആരാധകരിൽ നിന്നും കയ്യടികൾ നേടിയാണ് പാകിസ്ഥാൻ ടീം മടക്കം. സൂപ്പർ 12 റൗണ്ടിൽ ഇന്ത്യക്ക് എതിരെ അടക്കം ജയിച്ച പാകിസ്ഥാൻ ടീമിനായി ഏറ്റവും അധികം തിളങ്ങിയത് ഓപ്പണിങ് ജോഡിയായ മുഹമ്മദ്‌ റിസ്വാൻ, ബാബർ അസം എന്നിവരാണ്. ബാബർ അസം 300ലധികം റൺസുമായി ലോകകപ്പിലെ ടോപ് സ്കോററായി മാറി കഴിഞ്ഞപ്പോൾ റിസ്വാൻ സെമിയിൽ അർദ്ധ സെഞ്ച്വറികൾ നേടിയിരുന്നു.

എന്നാൽ സെമിക്ക് മുൻപായി റിസ്വാൻ രണ്ട് ദിവസം തുടർച്ചയായി ആശുപത്രി ഐസിയുവിൽ കിടന്ന വാർത്ത വളരെ ചർച്ചയായി മാറിയിരുന്നു. അടിയന്തര രോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയി മാറിയ താരം അവസാന നിമിഷം ഫിറ്റ്നസ് നേടിയാണ് സെമിയിൽ കളിച്ചത്. മത്സരത്തിൽ 67 റൺസാണ് താരം അടിച്ചെടുത്തത്. അണുബാധ രൂക്ഷമായ താരത്തിന്റെ ആരോഗ്യം അതിവേഗം വീണ്ടെടുക്കുവാനായി സഹായിച്ചത് മലയാളിയായ ഒരു ഡോക്ടറായിരുന്നു.ആശുപത്രിയിൽ തന്നെ സേവിച്ച ഡോക്ടർക്ക്‌ മടങ്ങും നേരം തന്റെ ഒപ്പിട്ട ജേഴ്സി നൽകുവാനും താരം തയ്യാറായിയിരുന്നു. ഇപ്പോൾ തന്റെ ആശുപത്രിവാസത്തെ കുറിച്ചും തന്നെ ചികിക്സിച്ച ഡോക്ടറെ കുറിച്ചും ഏറെ വാചാലനാവുകയാണ് റിസ്വാൻ.

“സെമിയിൽ കളിക്കുക എന്നുള്ള ഒരൊറ്റ ആഗ്രഹവുമായിരുന്നു എനിക്ക് ആ ഒരു നിമിഷമുണ്ടായിരുന്നത്. എന്നാൽ ഞാൻ ആശുപത്രിയിൽ എത്തുമ്പോൾ എനിക്ക് നേരെ എന്റെ ശ്വാസം എടുക്കാനായി പോലും കഴിഞ്ഞിരുന്നില്ല. ഡോക്ടർമാർ അതിവേഗമാണ് എനിക്കായി വളരെ ഏറെ കഷ്ടപാടുകൾ നടത്തിയത്. ഒപ്പം അവർ എനിക്ക് സപ്പോർട്ടും നൽകി.2 ദിവസ ശേഷം എനിക്ക് കളിക്കളത്തിൽ എത്താൻ കഴിഞ്ഞു. അവരോടുള്ള നന്ദി എത്ര പറഞ്ഞാലും മറക്കാനാകില്ല ” മുഹമ്മദ് റിസ്വാൻ അനുഭവം തുറന്ന് പറഞ്ഞു