ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ എല്ലാവരെയും തന്റെ ബൗളിംഗ് മികവിനാൽ ഞെട്ടിക്കുകയാണ് സ്റ്റാർ ഇന്ത്യൻ പേസറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായ ഉമേഷ് യാദവ്.സീസണിൽ ന്യൂബോളിൽ ശ്രേയസ് അയ്യറുടെ വജ്രായുധമായ താരം മൂന്ന് മത്സരങ്ങളിൽ നിന്നായി വീഴ്ത്തിയത് എട്ട് വിക്കറ്റുകൾ.
ന്യൂബോളിൽ ഈ ഐപിഎല്ലിൽ താരം വീഴ്ത്തിയത് നിർണായക വിക്കറ്റുകൾ എന്നതിനും പുറമേ എതിരാളികളെ എല്ലാം തന്നെ സമ്മർദ്ദത്തിലാക്കാനും ഉമേഷ് യാദവിന് സാധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മെഗാ താര ലേലത്തിൽ രണ്ട് തവണ ആരും തന്നെ ടീമിലേക്ക് എടുക്കാതിരുന്ന ഉമേഷിനെ അവസാന റൗണ്ട് ലേലത്തിലാണ് കൊൽക്കത്ത ടീം അടിസ്ഥാന വിലക്ക് സ്വന്തമാക്കിയത്. ഇന്നലെ പഞ്ചാബ് കിങ്‌സ് എതിരായ മത്സരത്തിൽ നാല് ഓവറിൽ വെറും 23 റൺസ് വഴങ്ങിയ താരം നാല് വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ്പ് നേടിയിരുന്നു. ഇന്നലെ മായങ്ക് അഗർവാൾ,ലിവിങ്സ്റ്റൺ, ഹർപ്രീത് ബ്രാർ, രാഹുൽ ചഹാർ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവ് അപൂർവ്വം ചില നേട്ടങ്ങൾക്കും അവകാശിയായി.
മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയപ്പോൾ ഐപിൽ ചരിത്രത്തിലെ മറ്റൊരു നേട്ടവും ഇന്ത്യൻ പേസർ സ്വന്തമാക്കി.പഞ്ചാബ് കിങ്‌സ് എതിരെ ആറാമത്തെ തവണയാണ് ഉമേഷ് യാദവ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാകുന്നത്. ഇത് ഐപിൽ ചരിത്രത്തിൽ റെക്കോർഡാണ്. ഒരു ടീമിനെതിരെ മാത്രം ഏറ്റവും അധികം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന താരമായി ഇതോടെ ഉമേഷ് യാദവ് മാറി.ഒരു ടീമിനെതിരെ 5 മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേട്ടമുള്ള രോഹിത് ശർമ്മ, ക്രിസ് ഗെയ്ൽ, യൂസഫ് പത്താൻ എന്നിവരെയാണ് ഉമേഷ് മറികടന്നത്.
അതേസമയം ഐപിഎല്ലിൽ പത്താമത്തെ തവണയാണ് ഉമേഷ് യാദവ് മാൻ ഓഫ് മാച്ച് പുരസ്‌കാരം നേട്ടം നേടുന്നത്. ഒരു ഫാസ്റ്റ് ബൗളർ ഏറ്റവും അധികം തവണ ഐപിൽ ക്രിക്കറ്റിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്നതും ഇതോടെ റെക്കോർഡാണ്.10 തവണ ഈ നേട്ടത്തിലേക്ക് എത്തിയ ഉമേഷ് യാദവ് ഈ ലിസ്റ്റിൽ ഒന്നാമനായി തന്നെ തുടരുമ്പോൾ 6 മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ മലിംഗയാണ് ഈ ലിസ്റ്റിൽ രണ്ടാമൻ