ഫിഫ ലോകകപ്പ് ഗ്രൂപ്പുകളായി. മരണ ഗ്രൂപ്പിൽ സ്പെയിനും ജർമനിയും നേർക്കുനേർ

images 2 1

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിൻ്റെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു.32 ടീമുകൾ പങ്കെടുക്കുന്ന നാലു ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളെയാണ് പ്രഖ്യാപിച്ചത്.

നവംബർ 21നാണ് ലോകകപ്പിൻ്റെ കികോഫ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. രാത്രി 12.30, വൈകീട്ട് 3.30,6.30,9.30 എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഓരോ ഗ്രൂപ്പും ഒന്നിനൊന്ന് ശക്തമാണ്.

images 6

മുൻവർഷത്തെ ചാമ്പ്യൻമാരായ സ്പെയിനും ജർമനിയും ഇത്തവണ ഒരു ഗ്രൂപ്പിലാണ്. അതുകൊണ്ടുതന്നെ പോരാട്ടങ്ങൾ തീപാറും എന്ന് ഉറപ്പാണ്.
ഇരുവരും ഉള്ള ഗ്രൂപ്പ് ഇ തന്നെയാണ് മരണ ഗ്രൂപ്പ്.

images 3 1

വമ്പൻമാരായ രണ്ട് ടീമുകളിലെ നിരവധി സൂപ്പർതാരങ്ങളും കളത്തിൽ ഇറങ്ങുമ്പോൾ വമ്പൻ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. എന്നാൽ ഇരുകൂട്ടർക്കും ഭീഷണിയായി അട്ടിമറി വീരന്മാരായ ജപ്പാനും ഗ്രൂപ്പിലുണ്ട്. നവംബർ 27നാണ് സ്പെയിൻ ജർമ്മനി പോരാട്ടം.

images 1 1

ഗ്രൂപ്പുകൾ

  • ഗ്രൂപ്പ് എ-ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലാൻഡ്
  • ഗ്രൂപ്പ് ബി-ഇംഗ്ലണ്ട്, ഇറാൻ, യു എസ് എ, യൂറോ പ്ലേഓഫ് ടീം (യുക്രൈൻ/ വെയ്ൽസ്/സ്കോട്ട്‌ലാൻഡ്)
  • ഗ്രൂപ്പ് സി-അർജൻറീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്
  • ഗ്രൂപ്പ് ഡി-ഫ്രാൻസ്, ഐസി പ്ലേ ഓഫ് 1 (യുഎഇ/ഓസ്ട്രേലിയ/പെറു/), ഡെന്മാർക്ക്, ടുണീഷ്യ
  • ഗ്രൂപ്പ് ഇ-ജർമ്മനി, സ്പെയിൻ, ജപ്പാൻ, ഐസി പ്ലേ ഓഫ് 2(കോസ്റ്റാറിക്ക/ന്യൂസിലാൻഡ്)
  • ഗ്രൂപ്പ് എഫ്-ബ്രസീൽ, സെർബിയ, സ്വിറ്റ്സർലാൻഡ്, കാമറൂൺ
  • ഗ്രൂപ്പ് എച്ച്-പോർച്ചുഗൽ,ഘാന, ഉറുഗ്വായ്, കൊറിയ റിപ്പബ്ലിക്.
Scroll to Top