IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

സ്റ്റംപ് പറന്നു കോണ്‍വെ പുറത്ത്. 100 വിക്കറ്റ് പൂര്‍ത്തിയാക്കി ഷമി

2023 ഐപിഎല്ലിനു ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തിലൂടെ തുടക്കമായി. മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ ഡെവോണ്‍ കോണ്‍വയെ...

ഇത്തവണ അവർ കിരീടം ഉയർത്തും, സർപ്രൈസ് പ്രവചനവുമായി ജാക്ക് കാലിസ്

ആവേശകരമായ ഐപിഎൽ പതിനാറാം സീസണിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ആദ്യ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ത്യൻ യുവതാരം ഹർദ്ധിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇപ്പോഴിതാ...

മൂന്ന് സൂപ്പർ താരങ്ങളുടെ അഭാവത്തിൽ ഐപിഎല്ലിന് ഒരുങ്ങി ബാംഗ്ലൂർ.

എല്ലാ വർഷവും ഐപിഎൽ കിരീടം ഉയർത്തണമെന്ന മോഹവുമായി എത്തി നിരാശയോടെ മടങ്ങുന്ന ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്തവണയും ആ ലക്ഷ്യത്തോടെ തന്നെയാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. കഴിഞ്ഞ 15 ഐപിഎൽ സീസണിൽ നിന്നും...

മുകേഷ് ചൗധരിക്ക് പകരം മുൻ രാജസ്ഥാൻ താരത്തെ ടീമിലെത്തിച്ച് ചെന്നൈ. ടീമിലെത്തിയത് 20 ലക്ഷത്തിന്‌.

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പ്രതീക്ഷകളുമായി വന്ന ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. എന്നാൽ ടൂർണമെന്റ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ന്യൂസിലാൻഡ് പേസർ...

ഓരോ വർഷം കഴിയുമ്പോളും സഞ്ജു അത്ഭുതപെടുത്തുന്നു. വൻ പ്രശംസയുമായി ഇംഗ്ലണ്ട് താരം.

ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് ടീം നായകൻ സഞ്ജു സാംസനെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട് ഇംഗ്ലണ്ട് താരം ജോ റൂട്ട്. നിലവിൽ രാജസ്ഥാൻ ടീമംഗമായ ജോ റൂട്ട് സഞ്ജു സാംസണിന്റെ മൈതാനത്തെ മികവിനെയാണ് പ്രശംസിച്ചത്. സഞ്ജു...

ധോണിയും രോഹിതുമല്ല, മലയാളീ ക്യാപ്റ്റൻ ഇത്തവണ കപ്പെടുക്കും. മൈക്കിൾ വോണിന്റെ വമ്പൻ പ്രവചനം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് കൊടിയേറാൻ കേവലം മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സീസണിലെ ആദ്യ മത്സരത്തിൽ ശക്തരായ ചെന്നൈ സൂപ്പർ കിങ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുന്നത്. എന്നാൽ സീസൺ...

അർജുൻ ടെണ്ടുൽക്കർ മുംബൈയ്ക്കായി ഇത്തവണ കളത്തിലിറങ്ങുമോ? ഉത്തരവുമായി രോഹിത് ശർമ.

ഐപിഎല്ലിന്റെ എല്ലാ സീസണിലും മികച്ച കളിക്കാരുമായി കളത്തിലിറങ്ങുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. എന്നാൽ 2022ൽ മുംബൈ ഇന്ത്യൻസിന് ചുവടുകൾ പാടെ പിഴക്കുന്നതായിരുന്നു കാണാൻ സാധിച്ചത്. പക്ഷേ 2022ലെ പിഴവുകളെല്ലാം മാറ്റിനിർത്തി മിനി ലേലത്തിലൂടെ...

റിഷഭ് പന്തിന് പകരക്കാരനെ കണ്ടെത്തി ഡൽഹി. എത്തുന്നത് ബംഗാളിന്റ താരം.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം എഡിഷന് മുമ്പ് വിക്കറ്റ് കീപ്പർ റിഷാഭ് പന്തിന് പകരക്കാരനെ കണ്ടെത്തി ഡൽഹി ക്യാപിറ്റൽസ്. ബംഗാളിന്റെ കീപ്പർ- ബാറ്റർ അഭിഷേക് പോറലാണ് പരിക്കേറ്റ റിഷഭ് പന്തിന് പകരക്കാനായി ഡൽഹി...

പഞ്ചാബിന് വീണ്ടും ദുരന്തം. സൂപ്പര്‍ താരത്തിന് ക്ലിയറൻസ് കിട്ടിയില്ല. താരങ്ങളില്ലാതെ പഞ്ചാബ്.

ഐപിഎല്ലിന്റെ പതിനാറാം എഡിഷൻ ആരംഭിക്കുന്നതിനു മുൻപ് തന്നെ പഞ്ചാബ് ടീമിന് വമ്പൻ തിരിച്ചടി. പഞ്ചാബ് ടീമിന്റെ സൂപ്പർ ബാറ്ററായ ഇംഗ്ലണ്ട് താരം ലിയാൻ ലിവിങ്സ്റ്റൺ സീസണിലെ ആദ്യ മത്സരത്തിൽ കളിക്കില്ല എന്ന റിപ്പോർട്ടുകളാണ്...

ബുംറയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല, അവൻ്റെ അഭാവം നികത്താൻ ആ രണ്ടു പേർ ഞങ്ങൾക്കുണ്ട്; രോഹിത് ശർമ

വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി പുതിയ ഐപിഎൽ സീസൺ തുടങ്ങുവാൻ അവശേഷിക്കുന്നത്. വളരെയധികം ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ ഐപിഎല്ലിനെ കാത്തിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിലൂടെ ശക്തമായി തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ തവണ...

ഫിനിഷിങ്ങിൽ ധോണിയുടെ അടുത്തുപോലും ആരും എത്തില്ല. രാജസ്ഥാൻ യുവതാരം പറയുന്ന വാക്കുകൾ.

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വളരെയധികം പ്രതീക്ഷ വയ്ക്കുന്ന ക്രിക്കറ്ററാണ് രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്. 21കാരനായ പരാഗ് തന്റെ അഞ്ചാമത്തെ ഐപിഎൽ സീസണാണ് 2023ൽ കളിക്കുന്നത്. സഞ്ജു നയിക്കുന്ന ടീമിൽ...

ഇന്ത്യ എന്തുകൊണ്ട് സഞ്ജുവിന് പിന്തുണനൽകുന്നില്ല ? രവിചന്ദ്രൻ അശ്വിന്റെ മറുപടി ഇങ്ങനെ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസൺ ഇന്ത്യൻ കളിക്കാർക്കൊക്കെയും വളരെ നിർണായകമായി മാറുകയാണ്. 2023ൽ വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ മത്സരങ്ങളിലെ കളിക്കാരുടെ പ്രകടനങ്ങൾ വിലയിരുത്തപ്പെടും എന്ന് ഉറപ്പാണ്. അതിനാൽ ഏറ്റവും മികച്ച...

അന്ന് ധോണി ശരിക്കും വികാരഭരിതനായി മാറി. മറ്റൊരിടത്തും ഞാൻ അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല!- റെയ്‌ന

ലോകക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും ശാന്തനായ കളിക്കാരനാണ് എം എസ് ധോണി. അതിനാൽതന്നെയാണ് ലോക ക്രിക്കറ്റ് അദ്ദേഹത്തെ മിസ്റ്റർ കൂൾ എന്ന് വിളിക്കുന്നത്. തന്റെ ശാന്തത കൊണ്ടും മൈതാനത്തെ സൗമ്യമായ ഇടപെടലുകൾ കൊണ്ടും...

ഐപിഎല്ലിലെ ചില മത്സരങ്ങളിൽ നിന്ന് രോഹിത് മാറിനിൽക്കും. പകരക്കാരൻ നായകനെ നിശ്ചയിച്ച് മുംബൈ

ഐപിഎൽ 2023ലെ കുറച്ചു മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ വിട്ടുനിൽക്കും എന്ന് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് ശർമ തന്റെ ജോലിഭാരം ലഘൂകരിക്കുന്നതിനായാണ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഈ സാഹചര്യത്തിൽ മുംബൈയുടെ...

ബുംറയുടെ അഭാവം നികത്താൻ അർജുൻ ടെണ്ടുൽക്കർ, ഇത്തവണത്തെ ഐപിഎൽ സീസണിലെ മുംബൈയുടെ സാധ്യത ഇലവൻ ഇങ്ങനെ

ഈ വെള്ളിയാഴ്ചയാണ് പുതിയ ഐപിഎൽ സീസണിന് തുടക്കം കുറിക്കുന്നത്. 2019 ന് ശേഷം ഇത് ആദ്യമായാണ് ഐപിഎല്ലിൽ ഹോം-എവേ രീതിയിൽ മത്സരങ്ങൾ തിരിച്ചെത്തുന്നത്. ഇത്തവണത്തെ സീസണിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്....