പഞ്ചാബിന് വീണ്ടും ദുരന്തം. സൂപ്പര്‍ താരത്തിന് ക്ലിയറൻസ് കിട്ടിയില്ല. താരങ്ങളില്ലാതെ പഞ്ചാബ്.

beb3n31 punjab kings

ഐപിഎല്ലിന്റെ പതിനാറാം എഡിഷൻ ആരംഭിക്കുന്നതിനു മുൻപ് തന്നെ പഞ്ചാബ് ടീമിന് വമ്പൻ തിരിച്ചടി. പഞ്ചാബ് ടീമിന്റെ സൂപ്പർ ബാറ്ററായ ഇംഗ്ലണ്ട് താരം ലിയാൻ ലിവിങ്സ്റ്റൺ സീസണിലെ ആദ്യ മത്സരത്തിൽ കളിക്കില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഡിസംബറിൽ ലിയാം ലിവിങ്സ്റ്റന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ശേഷം പരീക്കിൽ നിന്നും പൂർണ്ണമായും മോചിതനാവാൻ സാധിക്കാതെ വന്ന ലിവിങ്സ്റ്റണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇതുവരെ ഫിറ്റ്നസ് ക്ലിയറൻസ് നൽകിയിട്ടില്ല. അതിനാൽതന്നെ ഏപ്രിൽ ഒന്നിന് കൊൽക്കത്ത നൈറ്റ് റൈഡഴ്സുമായി നടക്കുന്ന പഞ്ചാബ് കിംഗ്സിന്റെ ആദ്യ മത്സരത്തിൽ ലിവിങ്സ്റ്റൺ കളിക്കില്ല.

എന്നാൽ ഗുവാഹത്തിയിൽ ഏപ്രിൽ അഞ്ചിന് നടക്കുന്ന പഞ്ചാബിന്റെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനു മുൻപ് ലിവിങ്സ്റ്റൺ സ്‌ക്വാഡിൽ ചേരും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിലവിൽ പഞ്ചാബ് ടീമിനെ സംബന്ധിച്ച് നിർണായകമായ ഒരു താരം തന്നെയാണ് ലിവിങ്സ്റ്റൺ. ബാറ്റുകൊണ്ടും ബോളുകൊണ്ടും കിംഗ്സിനായി തിളങ്ങാന്‍ താരത്തിനു സാധിക്കും. പാക്കിസ്ഥാനെതിരായ ടെസ്റ്റിന് ഇടയിലായിരുന്നു ലിയാൻ ലിവിങ്സ്റ്റണ് ആദ്യം പരിക്കുപറ്റിയത്. ശേഷം മത്സര ക്രിക്കറ്റിൽ കളിക്കാൻ ലിവിങ്സ്റ്റണ് സാധിച്ചിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിന്റെ ആഭ്യന്തര ടൂർണമെന്റായ ഹൺഡ്രഡ്സിൽ ലിവിങ്സ്റ്റൺ കളിച്ചിരുന്നു. പക്ഷേ കാൽക്കുഴയ്ക്ക് വീണ്ടും താരത്തിന് പരിക്കേറ്റത്തോടെ വീണ്ടും വിശ്രമത്തിന് തയ്യാറാവുകയായിരുന്നു.

See also  വിഷുവിന് പടക്കം പൊട്ടിച്ച് ധോണി. 4 പന്തില്‍ ഹാട്രിക്ക് സിക്സുമായി 20 റണ്‍സ്. വീഡിയോ
post image 87a89a3

നിലവിൽ ലിവിങ്സ്റ്റന്റെ ഫിറ്റ്നസ് ഉറപ്പിക്കാനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വിവിധതരം പരിശോധനകൾ നടത്തുകയാണ്. എന്തായാലും ക്ലിയറൻസ് നേടി ലിവിങ്സ്റ്റൺ എത്രയും വേഗം തന്നെ തിരികയെത്തുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് കിങ്സ് ടീം. കഴിഞ്ഞ ഐപിഎൽ സീസണിൽ മികവാർന്ന പ്രകടനമായിരുന്നു ലിയാം ലിവിങ്സ്റ്റൺ പഞ്ചാബിനായി കാഴ്ചവച്ചത്. കഴിഞ്ഞ ഐപിഎല്ലിൽ പഞ്ചാബിനായി 437 റൺസ് നേടാനും ആറു വിക്കറ്റുകൾ സ്വന്തമാക്കാനും ലിവിങ്സ്റ്റണ് സാധിച്ചിരുന്നു. 180 നു മുകളിലുള്ള സ്ട്രൈക്ക് റേറ്റാണ് ലിവിങ്സ്റ്റണിന്റെ ഏറ്റവും പ്രത്യേകതയുള്ള കാര്യം. അതിനാൽതന്നെ പഞ്ചാബ് മധ്യനിരയിലെ ശക്തികേന്ദ്രം തന്നെയാണ് ലിവിങ്സ്റ്റൺ.

ലിവിങ്സ്റ്റണൊപ്പം ദക്ഷിണാഫ്രിക്കൻ ബോളർ റബാഡയുടെ സേവനവും പഞ്ചാബ് കിങ്സിന് ആദ്യമത്സരത്തിൽ നഷ്ടമാവും. ഏപ്രിൽ മൂന്നിനാവും റബാഡ ടീമിനൊപ്പം ചേരുന്നത്. മുൻപ് ഇംഗ്ലണ്ട് താരമായ ജോണി ബെയർസ്റ്റോ ഈ സീസണിൽ പഞ്ചാബിനായി കളിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതൊക്കെയും പഞ്ചാബിന് പതിനാറാം എഡിഷന് മുൻപുണ്ടായ തിരിച്ചടികളാണ്. അതുകൊണ്ടുതന്നെ വലിയ പ്രതിസന്ധിയിലാണ് പഞ്ചാബ് കിംഗ്സ്.

Scroll to Top