മുകേഷ് ചൗധരിക്ക് പകരം മുൻ രാജസ്ഥാൻ താരത്തെ ടീമിലെത്തിച്ച് ചെന്നൈ. ടീമിലെത്തിയത് 20 ലക്ഷത്തിന്‌.

Ms dhoni and Mukesh choudhar scaled

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പ്രതീക്ഷകളുമായി വന്ന ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. എന്നാൽ ടൂർണമെന്റ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ന്യൂസിലാൻഡ് പേസർ ജാമിസനും ഇന്ത്യൻ പേസർ മുകേഷ് ചൗധരിയും പരിക്ക് മൂലം ഈ സീസണിൽ ചെന്നൈക്കൊപ്പം കളിക്കില്ല. ഈ സാഹചര്യത്തിൽ മുകേഷ് ചൗധരിക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. ഇന്ത്യൻ യുവതാരം ആകാശ് സിംഗിനെയാണ് ചെന്നൈ സൂപ്പർ കിങ്സ് മുകേഷിന് പകരം ടീമിൽ എത്തിച്ചിരിക്കുന്നത്. 2020ലെ ഇന്ത്യയുടെ അണ്ടർ 19 ടീമിലെ അംഗമായിരുന്നു ആകാശ് സിംഗ്.

എന്നിരുന്നാലും മുകേഷിന്റെ അഭാവം ചെന്നൈയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ ആയിരുന്നു മുകേഷ് ചൗധരി ചെന്നൈ സൂപ്പർ കിങ്സിനായി തന്റെ അരങ്ങേറ്റം കുറിച്ചത്. സീസണിൽ 16 വിക്കറ്റുകൾ മുകേഷ് ചൗധരി നേടിയിരുന്നു. ദീപക് ചാഹറിന്‍റെ അഭാവത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻനിര ബോളറായി തന്നെയാണ് മുകേഷ് ചൗധരി കഴിഞ്ഞ സീസണിൽ കളിച്ചത്. പക്ഷേ പരിക്ക് മൂലം പതിനാറാം എഡിഷനിൽ നിന്ന് മുകേഷ് ചൗധരിക്ക് മാറി നിൽക്കേണ്ടി വന്നിരിക്കുകയാണ്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
MUKESH choudhary

ഇന്ത്യയുടെ 2020ലെ അണ്ടർ 19 ലോകകപ്പ് ടീമിലെ ഭാഗമായിരുന്ന ആകാശ് സിംഗ് മുൻപ് രാജസ്ഥാൻ റോയൽസ് ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ഇടങ്കയ്യൻ ബോളറായ ആകാശ് ഇതുവരെ 9 ട്വന്റി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഒപ്പം 9 ലിസ്റ്റ് എ മത്സരങ്ങളും 5 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ആകാശ് കളിക്കുകയുണ്ടായി. ഇതിൽ നിന്നൊക്കെയും 31 വിക്കറ്റുകളാണ് ആകാശ് നേടിയിട്ടുള്ളത്. നിലവിൽ 20 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് ആകാശ് സിംഗിന്റെ സേവനം കൈക്കലാക്കിയിരിക്കുന്നത്.

എല്ലാ സീസണിലും പുതിയ ബോളർമാരെ ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന ചെയ്യുന്ന ചുരുക്കം ചില ഫ്രാഞ്ചൈസികളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്സ്. അതിനാൽതന്നെ ആകാശ് സിംഗും ഈ സീസണിൽ ധോണിയുടെ കീഴിൽ മികവ് പുലർത്തും എന്നാണ് ചെന്നൈ പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസാണ് ചെന്നൈ സൂപ്പർ കിങ്സിന് എതിരാളികളാവുന്നത്. ഒരു വമ്പൻ പ്രകടനത്തോടെ സീസണിന് തുടക്കം കുറിക്കാനുള്ള ശ്രമത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്.

Scroll to Top