ഓരോ വർഷം കഴിയുമ്പോളും സഞ്ജു അത്ഭുതപെടുത്തുന്നു. വൻ പ്രശംസയുമായി ഇംഗ്ലണ്ട് താരം.

Sanju rr captain

ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് ടീം നായകൻ സഞ്ജു സാംസനെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട് ഇംഗ്ലണ്ട് താരം ജോ റൂട്ട്. നിലവിൽ രാജസ്ഥാൻ ടീമംഗമായ ജോ റൂട്ട് സഞ്ജു സാംസണിന്റെ മൈതാനത്തെ മികവിനെയാണ് പ്രശംസിച്ചത്. സഞ്ജു വളരെയധികം കഴിവുകളുള്ള പ്രതിഭയാണെന്നും, ഓരോ വർഷം കഴിയുന്തോറും സഞ്ജുവിന്റെ പ്രകടനങ്ങളിൽ പുരോഗതി ഉണ്ടാകുന്നുണ്ടെന്നുമാണ് ജോ റൂട്ട് പറയുന്നത്. പ്രമുഖ മാധ്യമമായ പിറ്റിഐക്ക് നൽകിയ അഭിമുഖത്തിലാണ് ജോ റൂട്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം 2023ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിനായി കളിക്കുന്നത് തനിക്ക് സന്തോഷമുണ്ടാക്കുന്നുണ്ട് എന്നും ജോ റൂട്ട് പറയുകയുണ്ടായി.

” അന്താരാഷ്ട്ര ക്രിക്കറ്റിൽ ഞാൻ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും ഐപിഎൽ എന്നത് എന്നെ സംബന്ധിച്ച് മറ്റൊരു പ്രത്യേക വികാരമാണ്. ഐപിഎല്ലിനെ പറ്റി ഒരുപാട് കാര്യങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. അക്കാര്യങ്ങളൊക്കെയും ഞാനിപ്പോൾ നേരിട്ട് അറിയുകയാണ്. എന്നെ സംബന്ധിച്ച് ഇതെല്ലാം പുതുമയാണ്.”- ജോ റൂട്ട് പറയുന്നു. ഇതാദ്യമായാണ് ജോ റൂട്ട് ഐപിഎല്ലിൽ ഒരു ടീമിനൊപ്പം അണിനിരക്കുന്നത്.

Rajasthan royals ipl final

“2022ലെ ഐപിഎൽ സീസൺ രാജസ്ഥാനെ സംബന്ധിച്ച് വളരെയധികം മികച്ചത് തന്നെയായിരുന്നു. രാജസ്ഥാൻ ഫൈനലിൽ എത്തുകയുണ്ടായി. രാജസ്ഥാൻ നിരയിൽ നായകൻ സഞ്ജു സാംസണിന്റെ കളി കാണുന്നത് ഞാൻ നന്നായി ആസ്വദിക്കാറുണ്ട്. അയാളൊരു അസാമാന്യ പ്രതിഭ തന്നെയാണ്. നായകൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും ഓരോ വർഷം കഴിയുമ്പോഴും സഞ്ജു മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു.”- ജോ റൂട്ട് കൂട്ടിച്ചേർത്തു.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

ഇത്തവണത്തെ ഐപിഎല്ലിൽ സ്ഥിരതയുള്ള പ്രകടനങ്ങൾ കാഴ്ചവെച്ച് വരും ഐപിഎല്ലുകളിലും സ്ഥാനം ഉറപ്പിക്കാൻ തന്നെയാണ് ജോ റൂട്ടിന്റെ ശ്രമം. 32കാരനായ ജോ റൂട്ട് ഇതിനുമുമ്പ് ഐപിഎൽ കളിച്ചിട്ടില്ല. നിലവിൽ ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് മാത്രമാണ് ജോ റൂട്ട് കളിക്കുന്നത്. എന്നിരുന്നാലും ട്വന്റി20യിലും മികവാർന്ന രീതിയിൽ ബാറ്റ് ചെയ്യാൻ റൂട്ടിന് സാധിക്കും. അതിനാൽതന്നെ വലിയ പ്രതീക്ഷയിൽ തന്നെയാണ് രാജസ്ഥാൻ റോയൽസ് ടീം റൂട്ടിനെ ടീമിൽ എത്തിച്ചിരിക്കുന്നത്. എന്നിരുന്നാലും ഒരുപാട് വിദേശ താരങ്ങളുള്ള ടീമിൽ റൂട്ടിനും പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കുമോ എന്നത് കണ്ടറിയേണ്ടത് തന്നെയാണ്

Scroll to Top