ക്രിക്കറ്റ് ലോകകപ്പ് പോരട്ടങ്ങളിലെ തന്നെ ഏറ്റവും ഗ്ലാമർ മത്സരങ്ങളിലൊന്നാണ് ഇന്ത്യ :പാകിസ്ഥാൻ മത്സരം. എക്കാലവും ആരാധകരും ക്രിക്കറ്റ് പ്രേമികളും വാശിയോടെ കാണുന്ന ഈ മത്സരത്തിൽ ഇതിനകമുള്ള ചരിത്രം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അനുകൂലമാണ്. കൂടാതെ ടി :20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെയും ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാൻ ടീമിന് സാധിച്ചിട്ടില്ല. നാളെ ഒരിക്കൽ കൂടി 2 ടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആരാകും ജയിക്കുമെന്നത് ഏറെക്കുറെ പ്രവചനാതീതമാണ്. ബാറ്റിങ്, ബൗളിംഗ് കരുത്തിൽ ഇന്ത്യയും പേസ് ബൗളർമാരെ വിശ്വസിച്ചു പാകിസ്ഥാൻ ടീമും കളിക്കാൻ ഇറങ്ങുമ്പോൾ മത്സരം തീപാറുമെന്നത് തീർച്ച. അതേസമയം ഇന്ത്യ :പാകിസ്ഥാൻ പോരാട്ടത്തിൽ എന്നതിലുപരി വിരാട് കോഹ്ലി :ബാബർ അസം മത്സരമായി ഈ ലോകകപ്പ് മത്സരത്തെ ക്രിക്കറ്റ് പ്രേമികൾ വിലയിരുത്തുന്നുണ്ട്. ഇരു ടീമിന്റെയും നായകൻമാരുടെയും ക്യാപ്റ്റൻസി മികവ് നാളെ പരീക്ഷിക്കപ്പെടും.
എന്നാൽ മത്സരത്തിന് മുന്നോടിയായി ബാബർ അസമിനെയും കോഹ്ലിയെയും കുറിച്ചുള്ള തന്റെ അഭിപ്രായവും കൂടി വിശദമാക്കുകയാണ് മുൻ പാകിസ്ഥാൻ നായകൻ യൂനിസ് ഖാൻ. ഇത്തവണത്തെ ലോകകപ്പ് വിരാട് കോഹ്ലിക്കായി ഇന്ത്യൻ ടീം നേടുമെന്ന് പറഞ്ഞ യൂനിസ് ഖാൻ ഈ ലോകകപ്പിന് പിന്നാലെ കോഹ്ലിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ പലതും തന്നെ അവസാനിക്കുമെന്നും അഭിപ്രായമായി പറഞ്ഞു.ബാബർ അസം ഇപ്പോൾ വിരാട് കോഹ്ലിയേക്കാൾ വളരെ ചെറുപ്പമാണ്. കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ എത്തി 13 വർഷം പിന്നിട്ട് കഴിഞ്ഞു. ഈ ഒരു കാലയളവിൽ കോഹ്ലി നേടിയ നേട്ടങ്ങൾ അപൂർവ്വമാണ്.ഏതൊരു യുവാക്കൾക്കും കോഹ്ലി പ്രചോദനമാണ്. ബാബർ അസം വളരെ അധികം കഴിവുള്ള ഒരു താരം തന്നെയാണ്. കൂടാതെ കോഹ്ലിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ഏഴ് വർഷങ്ങൾ പിന്നാലെയാണ് ബാബർ അസം ക്രിക്കറ്റിലേക്ക് എത്തുന്നത് പോലും. ഈ ചെറിയ കാലത്തിൽ ഏറെ ഞെട്ടിക്കാൻ അവന് സാധിച്ചിട്ടുണ്ട് “മുൻ താരം നിരീക്ഷിച്ചു.
ബാബർ അസമിനെ ഒരിക്കലും വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യാനാവില്ല എന്നും ചൂണ്ടികാട്ടിയ യൂനിസ് ഖാൻ വിരാട് കോഹ്ലി കേമനാണ് അവന്റെ അരികിൽ ഇതുവരെ ബാബർ അസം എത്തിയിട്ടില്ല എന്നും വിശദമാക്കി. “2009ൽ പാകിസ്ഥാൻ ടീമിനെ ടി :20 ലോകകപ്പ് ചാമ്പ്യൻമാരാക്കുവാൻ എനിക്ക് സാധിച്ചിരുന്നു. അതിന് ശേഷം ഞാൻ ആ ഫോർമാറ്റിൽ നിന്നായി വിരമിച്ചു. അത് പോലെ ക്യാപ്റ്റനായി അവസാന ടി :20 ലോകകപ്പാണ് വിരാട് കോഹ്ലിക്ക് ഇത്. കിരീടം നേടി കോഹ്ലി ക്യാപ്റ്റൻസി ഒഴിയുവാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ട്. കോഹ്ലിക്കായി ടീം ഇന്ത്യ അത് നേടും “യൂനിസ് ഖാൻ വ്യക്തമാക്കി.