പാകിസ്ഥാന്റെ ഈ സ്വഭാവം മത്സരം സങ്കീർണ്ണമാക്കും :മുഹമ്മദ്‌ കൈഫ്‌

PicsArt 10 23 03.28.52 scaled

മറ്റൊരു ഇന്ത്യ :പാകിസ്ഥാൻ പോരാട്ടം കൂടി ടി :20 ലോകകപ്പിൽ. 2017ലെ ചാമ്പ്യൻസ്ട്രോഫി ഫൈനലിലെ തോൽവി ഒഴിച്ചാൽ ഇന്ത്യൻ ടീമിന് പാക് ശക്തികൾക്ക് എതിരെ വളരെ വ്യക്തമായ ആധിപത്യമുണ്ട്. ഒരു തവണ കൂടി ഐസിസിയുടെ ലോകകപ്പ് പോരാട്ടവേദിയിൽ ഇന്ത്യ :പാകിസ്ഥാൻ ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ വാശിയേറിയ ഒരു മത്സരമാണ് എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരും പ്രവചിക്കുന്നത്. ബാറ്റിങ് കരുത്തുമായി വിരാട് കോഹ്ലിയും ടീമും കളിക്കാനിറങ്ങുമ്പോൾ പതിവ് പോലെ ബൗളർമാരുടെ മികവിലാണ് ബാബർ അസം നായകനായ പാക് ടീം പ്രതീക്ഷകൾ അർപ്പിക്കുന്നത്

അതേസമയം കണക്കുകളിലും നിലവിലെ ഫോമിലും ഇന്ത്യൻ ടീം മുൻപിലാണെങ്കിൽ പോലും പാകിസ്ഥാൻ ടീമിന് ഒരിക്കലും ആർക്കും എഴുതിതള്ളുവാനായി പോലും കഴിയില്ലെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്‌.തങ്ങൾക്ക് ഏറെ മികച്ച റെക്കോർഡുള്ള മത്സരമാണെന്നത് ഒപ്പം തുടർച്ചയായി ടി :20 പരമ്പരകൾ കൂടി കളിച്ച ശേഷം എത്തുന്നത് എല്ലാം പാക് ടീമിനുള്ള അനുകൂല ഘടകങ്ങളാണെന്നും മുഹമ്മദ്‌ കൈഫ്‌ ചൂണ്ടികാണിക്കുന്നു.

“ഐപിഎല്ലിൽ അനവധി മത്സരങ്ങൾ കളിച്ച ശേഷമാണ് വിരാട് കോഹ്ലിയും ടീമും എത്തുന്നത്. അവർ കഴിഞ്ഞ രണ്ട് മാസകാലയളവിലേറെയായി ഇവിടെ ഉണ്ട്. അത് ഒരു അനുകൂല ഫാക്ടറാണ്. പഴയ കണക്കുകൾ ഇന്ത്യക്ക് മികച്ച ആത്മവിശ്വാസം നൽകും. എന്നാൽ ഞാൻ ഒരിക്കലും പഴയ കണക്കുകളെ റെക്കോർഡുകളെ വിശ്വസിക്കുന്നില്ല. വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീമും അപ്രകാരമാണെന്ന് വിശ്വസിക്കുന്നു.പാക് ടീം ഇന്ത്യയെ തോൽപ്പിച്ചാൽ അത് ഒരു ഞെട്ടൽ മാത്രമാകും എന്റെ മനസ്സിൽ സൃഷ്ടിക്കുക. ഇന്ത്യൻ ടീമിനെ വെച്ച് നാം നോക്കിയാൽ പാകിസ്ഥാന്റെ ഈ ടീം അത്രത്തോളം ശക്തരല്ല “കൈഫ്‌ തുറന്ന് പറഞ്ഞു.

See also  വിൻഡീസിനായി 4ആം നമ്പറിലാണ് ഞാൻ ഇറങ്ങുന്നത്. രാജസ്ഥാനായും ഇറങ്ങാൻ തയാർ. പവൽ പറയുന്നു.
Scroll to Top