ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ടീമിലെ നിറസാന്നിധ്യമായിരുന്നു മനീഷ് പാണ്ഡെ. ഇന്ത്യക്ക് വേണ്ടി 29 ഏകദിന മത്സരങ്ങളിലും, 39 ട്വൻ്റി-20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ യഥാർത്ഥ ബാറ്റിംഗ് പൊസിഷൻ മൂന്നാമതാണ്. എന്നാൽ വളരെ അപൂർവമായിട്ടാണ് താരം ആ പൊസിഷനിൽ ബാറ്റ് ചെയ്യുന്നത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനം നേടുവാൻ താമസമെടുക്കുന്നതിനാൽ ദേശീയ ടീമിൽ നിന്നും താരത്തെ പുറത്താക്കിയിരുന്നു.
അവസാനമായി ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ താരം കളിച്ചത് 2021ലും, 20-20യിൽ അവസാനമായി കളിച്ചത് 2020ലുമാണ്. ഇപ്പോൾ ഇതാ മലയാളി താരം സഞ്ജുവിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സഞ്ജുവിന് നല്ല രീതിയിൽ അവസരങ്ങൾ നൽകണമെന്നാണ് സെലക്ടർമാരോട് മനീഷ് പാണ്ഡെ പറഞ്ഞത്.”സഞ്ജു നല്ല രീതിയിൽ കളിക്കുന്നുണ്ട്. ഞാൻ കരുതിയത് അദ്ദേഹം കൂടുതൽ മത്സരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും എന്നാണ്.
വ്യക്തിപരമായി പറയുകയാണെങ്കിൽ ഇന്ത്യക്ക് വേണ്ടി സഞ്ജു ഒരുപാട് മത്സരങ്ങൾ കളിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അവൻ അത് ചെയ്തു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കഠിനമായ വികാരങ്ങൾ ഒന്നും ഇല്ല. ഈ അവസ്ഥയിൽ ഇന്ത്യൻ ടീമിലൂടെ ഞാനും കടന്നു പോയതാണ്. ടീമിനൊപ്പം അധികം കളിക്കാൻ സാധിക്കാതിരുന്നത് എനിക്ക് സങ്കടകരമാണ്. ഒപ്പം അവർ എന്നെ വളരെ പെട്ടെന്ന് തന്നെ ടീമിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഈ കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താൻ എനിക്ക് സാധിക്കില്ല.
ഇനിയും ഒരു അവസരം എനിക്ക് ലഭിക്കുകയാണെങ്കിൽ എൻ്റെ പരമാവധി ടീമിനായി നൽകുവാൻ ഞാൻ ശ്രമിക്കും.”- മനീഷ് പാണ്ഡെ പറഞ്ഞു. ന്യൂസിലാൻഡിനെതിരായ ഇന്ത്യൻ പരമ്പരയിൽ സഞ്ജുവിന് ടീമിൽ സ്ഥാനം ഉണ്ട്. എന്നാൽ ന്യൂസിലാൻഡിനെതിരെ അവസാനിച്ച 20-20 പരമ്പരയിൽ താരത്തിന് ഒരു കളിയിൽ പോലും ഇറങ്ങാൻ അവസരം ലഭിച്ചില്ല. കുട്ടി ക്രിക്കറ്റ് ഫോർമാറ്റിൽ എപ്പോഴും പരാജയം ആകുന്ന പന്തിനെയാണ് സഞ്ജുവിന് പകരം ടീം മാനേജ്മെൻ്റ് പരിഗണിക്കുന്നത്.