നാണംകെട്ട ബാറ്റിങ് പ്രകടനം. സ്റ്റാർക്കിന് മുമ്പിൽ ഇന്ത്യയുടെ മുട്ടുവിറച്ചു! 117 ഓൾഔട്ട്‌

ഓസ്ട്രേലിയൻ ബോളിഗ് നിരയ്ക്ക് മുൻപിൽ പൂർണ്ണമായും അടിയറവ് പറഞ്ഞ് ഇന്ത്യയുടെ ബാറ്റിംഗ് നിര. വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തിൽ ചീട്ടുകൊട്ടാരം പോലെ തകരുന്ന ഇന്ത്യയുടെ ബാറ്റിംഗ് നിരയെയാണ് കാണാൻ സാധിച്ചത്. ഇന്നിംഗ്സിന്റെ തുടക്കം മുതൽ ഓസ്ട്രേലിയൻ ബോളിംഗിനെതിരെ പിടിച്ചു നിൽക്കാൻ സാധിക്കാതെ വന്ന ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സിൽ കേവലം 117 റൺസ് മാത്രമാണ് നേടിയിരിക്കുന്നത്. മിച്ചൽ സ്റ്റാർക്കിന്റെയും ഷോൺ അബോട്ടിന്റെയും മികച്ച ബോളിംഗ് മികവിലായിരുന്നു ഓസ്ട്രേലിയ ഇന്ത്യയെ ചുരുട്ടി കെട്ടിയത്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈർപ്പമുള്ള പിച്ച് ആദ്യ സമയങ്ങളിൽ ബോളിങ്ങിനെ അനുകൂലിക്കും എന്ന സ്മിത്തിന്റെ അനുമാനം പൂർണമായും ഫലം കാണുന്നതായിരുന്നു ആദ്യം കണ്ടത്. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ ഇന്ത്യയുടെ ഓപ്പണർ ശുഭമാൻ ഗില്ലിനെ(0) കൂടാരം കയറ്റാൻ മിച്ചർ സ്റ്റാർക്കിന് സാധിച്ചു. പിന്നാലെ വന്ന കോഹ്ലി(31) മാത്രമാണ് ഇന്ത്യക്കായി അൽപ്പസമയം പിടിച്ചുനിന്നത്. മറുവശത്ത് ഇന്ത്യയുടെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ആദ്യ മത്സരത്തിന് സമാനമായ രീതിയിൽ രണ്ടാം മത്സരത്തിലും സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി പുറത്താവുന്നത് മത്സരത്തിൽ കാണുകയുണ്ടായി.

Frk1tjiWYAIzekG

പിന്നാലെ വന്ന ബാറ്റർമാരിൽ ജഡേജയും(16) അക്ഷർ പട്ടേലും മാത്രമാണ് അല്പസമയം ക്രീസിൽ പിടിച്ചുനിന്നത്. മറ്റു ബാറ്റന്മാരൊക്കെയും രണ്ടക്കം കണ്ടെത്താൻ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ ഇന്ത്യൻ സ്കോർ 117 റൺസിൽ അവസാനിക്കുകയായിരുന്നു. 29 പന്തുകളിൽ 29 റൺസ് നേടിയ അക്ഷർ പട്ടേൽ മാത്രം വരെ ഇന്ത്യക്കായി അവസാനം വരെ പോരാട്ടം നയിച്ചു. എന്നിരുന്നാലും വളരെ നിരാശാജനകമായ ബാറ്റിംഗ് പ്രകടനം തന്നെയാണ് വിശാഖപട്ടണത്ത് ഇന്ത്യ കാഴ്ച വച്ചിരിക്കുന്നത്.

FrkcpGrXoAA5GnX

മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് വളരെ മികച്ച തുടക്കം തന്നെയാണ് മത്സരത്തിൽ ലഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയക്കായി മിച്ചർ സ്റ്റാർക്ക് അഞ്ചും ഷോൺ അബോട്ട് മൂന്നും നതാൻ എലിസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യയുയർത്തിയ 118 എന്ന ചെറിയ വിജയലക്ഷ്യം എത്രയും പെട്ടെന്ന് മറികടന്ന് മത്സരത്തിൽ ഒരു തകർപ്പൻ വിജയം നേടാനാണ് ഓസ്ട്രേലിയയുടെ ശ്രമം. ഈ മത്സരത്തിൽ വിജയിക്കാനായാൽ പരമ്പര സമനിലയാക്കാൻ ഓസ്ട്രേലിയക്ക് സാധിക്കും.

Previous articleഇഷാൻ കിഷനെ ഗെറ്റ്ഔട്ട്‌ അടിച്ചു. സർപ്രൈസ് മാറ്റങ്ങളുമായി ഇന്ത്യൻ ടീം.
Next article2 കളിയിലും സൂര്യയ്ക്ക് സ്വർണമുട്ട. പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ ആരാധകർ.