ഇഷാൻ കിഷനെ ഗെറ്റ്ഔട്ട്‌ അടിച്ചു. സർപ്രൈസ് മാറ്റങ്ങളുമായി ഇന്ത്യൻ ടീം.

51e94c89 8b71 4009 8539 a4681f8ef786

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിന് തുടക്കമായി. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുത്തിട്ടുണ്ട്. വലിയ സർപ്രൈസ് മാറ്റങ്ങളുമായാണ് ഇരു ടീമുകളും രണ്ടാം ഏകദിനത്തിന് തയ്യാറായിരിക്കുന്നത്. ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ തിളങ്ങാതെ പോയ ഇഷാൻ കിഷനെയും ശർദുൽ താക്കൂറിനെയും ഇന്ത്യ പ്ലെയിംഗ് ഇലവനിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. പകരക്കാരായി നായകൻ രോഹിത് ശർമയെയും അക്ഷർ പട്ടേലിനെയുമാണ് ടീമിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.

മറുവശത്ത് ഓസ്ട്രേലിയൻ ടീമിലും രണ്ടു മാറ്റങ്ങൾ കാണാനാവും. ആദ്യ മത്സരത്തിൽ തിളങ്ങാതെ പോയ മാക്സ്വെല്ലിന് പകരം നതാൻ എലിസാണ് രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയൻ ഇലവനിൽ അണിനിരക്കുന്നത്. ഒപ്പം ടെസ്റ്റ് മത്സരങ്ങളിലെ പ്രധാന സാന്നിധ്യമായിരുന്ന കീപ്പർ അലക്സ് കെയറിയും ഓസ്ട്രേലിയൻ ഇലവനിലേക്ക് തിരികെയെത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയുടെ കീപ്പർ ആയിരുന്ന ജോഷ് ഇംഗ്ലീസിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുകയുണ്ടായി.

വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴമൂലം പിച്ച് മൂടപ്പെട്ട സാഹചര്യത്തിലായിരുന്നു. അതിനാൽ തന്നെ മത്സരത്തിന്റെ ആദ്യ സമയങ്ങളിൽ ബോളിങ്ങിനെ പിച്ചിലുള്ള ഈർപ്പം സഹായിക്കും എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റീവ് സ്മിത്ത് ടോസ് നേടിയ ശേഷം ബോളിംഗ് തിരഞ്ഞെടുത്തത്. ഓസ്ട്രേലിയയെ സംബന്ധിച്ച് വളരെ നിർണ്ണായകമായ മത്സരം തന്നെയാണ് വിശാഖപട്ടണത്ത് നടക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിനു വിജയം നേടുകയുണ്ടായി. കെ എൽ രാഹുലിന്റെ തകർപ്പൻ ബാറ്റിംഗ് ആയിരുന്നു ഇന്ത്യയുടെ വിജയത്തിന് കാരണമായത്. ഈ മത്സരം കൂടെ വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

See also  ധോണിയുടെ അപാര റൺഔട്ട്‌ 🔥🔥 കാണികളെ ആവേശത്തിലാക്കി തല ഷോ.

India (Playing XI): Rohit Sharma(c), Shubman Gill, Virat Kohli, Suryakumar Yadav, KL Rahul(w), Hardik Pandya, Ravindra Jadeja, Axar Patel, Kuldeep Yadav, Mohammed Siraj, Mohammed Shami

Australia (Playing XI): Travis Head, Mitchell Marsh, Steven Smith(c), Marnus Labuschagne, Alex Carey(w), Cameron Green, Marcus Stoinis, Sean Abbott, Nathan Ellis, Mitchell Starc, Adam Zampa

Scroll to Top