ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം ഏറെ ആവേശത്തോടെ പുരോഗമിക്കുകയാണ്. ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ആധിപത്യമാണ് നമ്മൾ കണ്ടതെങ്കിലും പരമ്പരയിൽ ഇന്ത്യൻ ടീമിനെ പരിശീലക റോളിൽ മുൻപോട്ട് നയിക്കുന്ന രാഹുൽ ദ്രാവിഡ് ഏറെ കയ്യടികൾ വാങ്ങിയിരുന്നു. ശിഖർ ധവാൻ നയിക്കുന്ന യുവനിരയെ രാഹുൽ ദ്രാവിഡ് ഭംഗിയായി ദ്രാവിഡ് പരിശീലിപ്പിക്കുകയും ഒപ്പം നിർദ്ദേശം നൽകുകയും ചെയ്തത് ക്രിക്കറ്റ് ലോകത്തും സോഷ്യൽ മീഡിയയിലും ചർച്ചയായി മാറിയിരുന്നു.ദ്രാവിഡ് രണ്ടാം ഏകദിനത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ എല്ലാ താരങ്ങളെയും അഭിനന്ദിച്ച് പറഞ്ഞ വാക്കുകൾ ക്രിക്കറ്റ് ആരാധകർ എല്ലാം ഏറ്റെടുത്തിരുന്നു.
എന്നാൽ രാഹുൽ ദ്രാവിഡ് വീണ്ടും ക്രിക്കറ്റ് പ്രേമികളിൽ ചർച്ചയായി മാറുന്നത് മൂന്നാം ഏകദിനത്തിലെ ഒരു അപൂർവ്വ പ്രവർത്തിയിലൂടെയാണ്. മുൻ ഇന്ത്യൻ നായകനും നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനുമായ രാഹുൽ ദ്രാവിഡിന്റെ ഈ പ്രവർത്തി ഒരു കോച്ചിനും സാധിക്കില്ലായെന്നാണ് പല ആരാധകരും അഭിപ്രായപെടുന്നത്. താരം ഇന്ത്യൻ ടീം ബാറ്റിംഗിനിടയിൽ ഗ്രൗണ്ടിൽ എത്തിയാണ് ഇപ്രകാരം സംഭവത്തിൽ പങ്കാളിയായത്.
മഴ കാരണം പല തവണ മൂന്നാം ഏകദിന മത്സരം തടസ്സപ്പെട്ടിരുന്നു.കനത്ത മഴയെ തുടർന്നാണ് മത്സരം ഇന്ത്യൻ ബാറ്റിംഗിന്റെ ഇരുപതിമൂന്നാം ഓവറിൽ നിർത്തിവെച്ചത് എന്നാൽ മഴ മാറി കളി പുനരാരംഭിക്കാൻ തുടങ്ങുമ്പോൾ ഗ്രൗണ്ടിൽ നമുക്ക് ലങ്കൻ നായകനുമായി സംസാരിക്കുന്ന രാഹുൽ ദ്രാവിഡിനെ കാണുവാൻ സാധിച്ചിരുന്നു. ഏറെ നേരം ലങ്കൻ നായകൻ ഷാനകക്ക് ഒപ്പം സംസാരിച്ച രാഹുൽ ദ്രാവിഡ് ചില നിർദ്ദേശങ്ങളും ക്യാപ്റ്റന് നൽകിയതായി ടെലിവിഷൻ റിപ്ലെകളിൽ കാണുവാനും സാധിച്ചു. മുൻപും അണ്ടർ 19 ടീമിന്റെ കോച്ചായിരുന്ന സമയത്ത് ദ്രാവിഡ് എതിർ ടീമിലെ താരങ്ങളുമായി സംസാരിക്കാൻ സമയം കണ്ടെത്തിയിരുന്നു. ദ്രാവിഡിനെ പോലെ മറ്റൊരു ഹെഡ് കോച്ചിനും എതിർ ടീമിന് ഉപദേശം നൽകുവാൻ സാധിക്കില്ല എന്നും ആരാധകർ വ്യെക്തമാക്കുന്നു.