ആദ്യം ആഘോഷിച്ച് പിന്നീട് കരഞ്ഞ് ലങ്കൻ താരങ്ങൾ : ട്രോളി സോഷ്യൽ മീഡിയ

IMG 20210723 221040

ഇന്ത്യ :ശ്രീലങ്ക ഏകദിന പരമ്പര ഏറെ ആവേശകരമായാണ് പൂർത്തിയായത്. ഇരു ടീമുകളും കനത്ത പോരാട്ടത്തിൽ ഉറച്ച് നിന്നത്തോടെ പരമ്പരയിലും മികച്ച മത്സരങ്ങൾ കാണുവാൻ സാധിച്ചു. പക്ഷേ വളരെ രസകരമായ സംഭവങ്ങൾക്കും ഏകദിന പരമ്പര സാക്ഷിയായി. മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പുരോഗമിക്കവേയാണ് വളരെ ഏറെ രസകരമായ സംഭവം അരങ്ങേറിയത്. ഇന്ത്യൻ ഇന്നിങ്സിന്റെ ഇരുപതിമൂന്നാം ഓവറിൽ സൂര്യകുമാർ യാദവ് ബാറ്റിംഗ് നടക്കവേയാണ് അവിചാരിതമായ ഒരു സംഭവം നടന്നത്. സൂര്യകുമാർ യാദവ് ലങ്കൻ സ്പിന്നറുടെ ഓവറിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയതായി അമ്പയർ കുമാർ ധർമ്മസേന വിധി എഴുതി. താരം ഓൺ ഫീൽഡ് അമ്പയർ തീരുമാനത്തിന് എതിരെ ഡി.ആർ.എസ്‌ റിവ്യൂ എടുത്തത് സംഭവങ്ങൾക്ക് നാടകീയത നൽകി.

എന്നാൽ ആരാധകർ പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. സൂര്യകുമാർ റിവ്യൂവിൽ മൂന്നാം അമ്പയർ വിശദമായ പരിശോധന നടത്തി. സാധാരണയായി വിക്കറ്റിലേക്ക് പന്ത് എത്തിയോ എന്നുള്ള പരിശോധന അമ്പയർ നടത്തിയത് കൂടുതൽ നാടകീയത സൃഷ്ടിച്ചു. ലങ്കൻ താരങ്ങൾ പലരും വിക്കറ്റ് ലഭിച്ചതായിട്ടുള്ള ഉറച്ച ചിന്തയിൽ ആഘോഷം നടത്തിയെങ്കിലും പിന്നീട് കൂടുതൽ പരിശോധനകൾക്കും ഒപ്പം വിശദമായ വിശകലനത്തിനും ഒടുവിൽ ഓൺ ഫീൽഡ് അമ്പയറിന്റെ തീരുമാനം തിരുത്തുവാനും ഇന്ത്യൻ മുൻ നിര താരത്തിന് ബാറ്റിംഗ് തുടരുവാനും അനുവാദം നൽകി. പക്ഷേ എന്താണ് സംഭവിച്ചത് എന്ന് ഒരുവേള അറിയുവാൻ കഴിയാതെ ലങ്കൻ നായകനും മറ്റുള്ള താരങ്ങളും ഗ്രൗണ്ടിൽ നിലയുറപ്പിച്ചു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അതേസമയം വിക്കറ്റ് നഷ്ടമായെന്നുള്ള ചിന്തയിൽ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ് നടന്ന് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന് അടുത്തായി ബൗണ്ടറി ലൈൻ അരികിൽ എത്തിയിരുന്നു. മൂന്നാം അമ്പയറുടെ തീരുമാനം ഞെട്ടിച്ചതായി സൂര്യകുമാർ യാദവിന്റെ മുഖഭാവത്തിൽ നിന്നും തന്നെ വ്യക്തമായിരുന്നു. പിന്നീട് വീണ്ടും ബാറ്റിങ് തുടർന്ന താരം 37 പന്തിൽ 7 ഫോറുകൾ ഉൾപ്പെടെ 40 റൺസ് നേടി. ലങ്കൻ ടീം താരങ്ങൾ എല്ലാം വിക്കറ്റ് ലഭിക്കും മുൻപേ ആഘോഷമാക്കി മാറ്റിയത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. പലരും ലങ്കൻ താരങ്ങളുടെ ഈ അമിതമായ ആഘോഷത്തെ മുൻപ് ഇന്ത്യക്ക് എതിരായ ഒരു ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശ് നായകൻ മുഷ്‌ഫിക്കർ റഹീമിന്റെ വിവാദവും ഒപ്പം രസകരവുമായ ആഘോഷവുമായിട്ടാണ് താരതമ്യം ചെയ്യുന്നത്

Scroll to Top