വീണ്ടും ഇന്ത്യക്കായി ബാറ്റിംഗിനെത്തി സഞ്ജു :നേടിയത് അപൂർവ്വ റെക്കോർഡും

മലയാളി ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം പ്രാർത്ഥനകൾക്ക് ഒടുവിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഇന്ത്യൻ കുപ്പായത്തിൽ. ടീം ഇന്ത്യയുടെ ശ്രീലങ്കക്ക് എതിരായ മൂന്നാം ഏകദിനത്തിലാണ് സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചത്.സഞ്ജു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ആദ്യ മത്സരമാണ് ഇന്ന് കളിച്ചത്. ഓപ്പണർ ശിഖർ ധവാൻ പുറത്തായത്തോടെ ക്രീസിൽ എത്തിയ സഞ്ജു തന്റെ പതിവ് ശൈലിയിൽ ഷോട്ടുകൾ പായിച്ചാണ് 46 റൺസ് നേടിയത്.46 പന്തുകൾ നേരിട്ട താരം 5 ഫോറും ഒപ്പം 1 സിക്സും പായിച്ചു പത്തൊൻപതാം ഓവറിൽ വിക്കറ്റ് നഷ്ടപെടുത്തിയ താരം ആദ്യ ഏകദിന മത്സരത്തിൽ വൻ സ്കോർ നേടുമെന്ന ആരാധകരുടെ വലിയ പ്രതീക്ഷയാണ് തകർത്തത്.

എന്നാൽ ആദ്യ ഏകദിന മത്സരത്തിൽ തന്നെ അപൂർവ്വ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കുവാൻ സഞ്ജുവിന് കഴിഞ്ഞു. ആദ്യമായി ഒരു അന്താരാഷ്ട്ര ടി :20 മത്സരം കളിച്ച ശേഷം ഏകദിന ക്രിക്കറ്റിൽ അരങ്ങേറുവാൻ ഏറ്റവും അധികം കാലമെടുത്ത താരങ്ങളുടെ പട്ടികയിൽ താരം ഒന്നാമത് എത്തി.2015ലാണ് ആദ്യമായി സഞ്ജു തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ അരങ്ങേറ്റം ടി :20 മത്സരത്തിലൂടെ നടത്തിയത്.6 വർഷവും നാല് ദിവസവുമാണ് സഞ്ജു ആദ്യ ടി :20 കളിച്ച ശേഷം ഏകദിന മത്സരത്തിൽ അവസരം ലഭിക്കാനായി കാത്തിരുന്നത്

അതേസമയം പരമ്പരയിലെ ആദ്യ രണ്ട് മത്സരവും പരിക്കിനെ തുടർന്നാണ് സഞ്ജു സാംസണ് നഷ്ടമായത്. വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് പകരമാണ് പക്ഷേ സഞ്ജു പ്ലെയിങ് ഇലവനിൽ എത്തിയത്. മുൻപ് രണ്ട് വർഷവും 139 ദിവസത്തിനും ശേഷം അന്താരാഷ്ട്ര ഏകദിനത്തിൽ ഈ നേട്ടം സ്വന്തമാക്കിയ കൃനാൾ പാണ്ട്യയുടെ നേട്ടം സഞ്ജുവിന്റെ അരങ്ങേറ്റത്തോടെ തന്നെ തകർന്നു.വരാനിരിക്കുന്ന ശ്രീലങ്കക്ക് എതിരായ ടി :20 പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഈ വർഷം ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന ഐസിസി ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് സ്ഥാനം ഉറപ്പിക്കാനായി മികച്ച ഒരു ഇന്നിങ്സ് സഞ്ജു കാഴ്ചവെക്കണം.