ടി :20 ലോകകപ്പ് നടത്തുന്നുണ്ടോ അന്തിമ തീരുമാനം ഈ മാസം അറിയിക്കണം -കടുത്ത നിലപാടുമായി ഐസിസി

0
1

ലോകത്താകമാനമുള്ള ഏറെ ക്രിക്കറ്റ്‌ ആരാധകരെ സംബന്ധിച്ചിടത്തോളം ഇനി വരാനിരിക്കുന്നത് ഏറെ ആവേശത്തിന്റെ നാളുകളാണ്. ജൂൺ 18ന് ആരംഭിക്കുന്ന ഇന്ത്യ :ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനും ഒപ്പം സെപ്റ്റംബർ മാസം ആരംഭിക്കുന്ന T:20 ലോകകപ്പിനുമായി ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഇന്ത്യയിലെ ഈ വർഷത്തെ ടി :20 ലോകകപ്പ് സംബന്ധിച്ച ആശയകുഴപ്പം ഇല്ലാതാക്കുവാൻ ഐസിസി നടപടികൾ ആരംഭിച്ച് കഴിഞ്ഞു.

ഇന്നലെ ദുബായിൽ ചേർന്ന ഐസിസി ബോർഡ്‌ യോഗം ടി :ട്വന്റി ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഉടനടി കൈകൊള്ളുവാൻ ബിസിസിഐക്ക് ഈ മാസം ഇരുപതിയെട്ട് വരെ സമയം അനുവദിക്കാൻ തീരുമാനിച്ചു.ലോകകപ്പ് വേദികൾ അടക്കം എല്ലാ കാര്യത്തിലും അന്തിമ തീരുമാനവും റിപ്പോർട്ടും 28ന് തന്നെ കൈമാറണമെന്നാണ് ഐസിസി ഇപ്പോൾ ബിസിസിഐയോട് പറഞ്ഞത്.

ഐപിൽ പതിനാലാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടപ്പിലാക്കുവാൻ വിശദമായ ആലോചനകൾ നടത്തുന്ന ബിസിസിഐ മെയ്‌ മാസം 29ന് ലോകകപ്പ് വിഷയത്തിലും തീരുമാനത്തിനായി ഒരു അവലോകന യോഗം വിളിച്ചെങ്കിലും തീരുമാനങ്ങൾ ഒന്നുംതന്നെ പ്രഖ്യാപിച്ചില്ല. ടി :20 ലോകകപ്പ് കൂടാതെ ഐപിൽ കൂടി അതിനൊപ്പം നടത്തുകയെന്നതാണ് ബിസിസിഐയുടെ ആലോചന. പക്ഷേ വിദേശ താരങ്ങളുടെ അഭാവം ഐപിൽ പതിനാലാം സീസണിന്റെ ഭാവി കൂടി ഇരുട്ടിലാക്കുന്നു.

എന്നാൽ ഇത്തവണത്തെ ടി:20ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുക എന്നതും പ്രയാസമേറിയയൊന്നായി മാറി കഴിഞ്ഞ ഈ രൂക്ഷ കോവിഡ് വ്യാപന സാഹചര്യത്തിൽ യുഎഇയിൽ മത്സരം നടത്താമെന്നാണ് ഇപ്പോൾ ബിസിസിഐ ആലോചിക്കുന്നത്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ടി :20 ലോകകപ്പ് ഇന്ത്യയിൽ നടക്കേണ്ടത്. ലോകകപ്പിനുള്ള ആതിഥേയ പദവി നഷ്ടപ്പെടാതെ തന്നെ യുഎഇയിൽ ടൂർണമെന്റ് നടത്തുവാൻ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here