ധോണിയുടെ ഉപദേശം എന്റെ ബാറ്റിംഗ് മാറ്റി :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജഡേജ

ലോകക്രിക്കറ്റിൽ ഇന്നും വളരെയേറെ ആരാധക പിന്തുണയുള്ള താരമാണ് മുൻ ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി. അന്താരാഷ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ നായകനാണ് ധോണി. ധോണിയുടെ ടീമിലെ താരവും ഒപ്പം ഇന്ത്യൻ ടീമിന്റെ സ്റ്റാർ ഓൾറൗണ്ടർ കൂടിയായ ജഡേജ ഇപ്പോൾ മുൻ ഇന്ത്യൻ നായകനെ കുറിച്ച് പങ്കുവെച്ച ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നത്. ധോണി തന്റെ കരിയറിൽ നൽകിയ ഉപദേശങ്ങളാണ് ബാറ്റിംഗിൽ ഇത്രയേറെ മെച്ചപ്പെടുവാൻ തന്നെ സഹായിച്ചത് എന്നും ജഡേജ തുറന്നുപറയുന്നു.

ബാറ്റിംഗിലും ബൗളിങ്ങിലും മിന്നും പ്രകടനം കാഴ്ചവെക്കുന്ന ജഡേജ ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഫീൽഡർ കൂടിയാണ്. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനായി സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ജഡേജ ഇംഗ്ലണ്ട് പരമ്പര കളിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. മഹി ഭായ് മുൻപ് തനിക്ക് നൽകിയ ചില ഉപദേശങ്ങളും ഒപ്പം ഏതാനും ചില ബാറ്റിംഗ് ടെക്‌നിക്കുകളും കരിയറിൽ ബാറ്റിംഗ് ചെയ്യുമ്പോൾ പിന്നീട് തനിക്ക് ഏറെ ഉപകാരമായിയെന്നും ജഡേജ വിശദമാക്കുന്നു. 2015 ഏകദിന ലോകകപ്പ് കളിക്കവേ നായകൻ ധോണി പറഞ്ഞ വാക്കുകളാണ് രവീന്ദ്ര ജഡേജ ഇപ്പോൾ ഓർത്തെടുക്കുന്നത്.

“മഹി ഭായ് അന്ന് പറഞ്ഞത് ഞാൻ ഏറെ ഓർക്കുന്നുണ്ട് ഇപ്പോഴും.ബാറ്റ് ചെയ്യവേ പന്തിനെ നേരിടുക മാത്രമല്ല നീ ഇനിയും ശ്രമിക്കേണ്ടത്.വലിയ ഷോട്ടുകൾ പായിക്കാൻ മാത്രമാകണം നിന്റെ ശ്രദ്ധ. ചിലപ്പോയൊക്കെ ഞാൻ രണ്ട് ചിന്തകൾ മനസ്സിൽ കരുതിയാണ് ഷോട്ടുകൾ എല്ലാം കളിച്ചത് ഷോട്ടുകൾ കളിക്കണോ അതോ ഇപ്പോൾ വേണ്ടയോ എന്നൊരു സംശയം എന്റെ മനസ്സിലുണ്ടായിരുന്നു.ഷോട്ട് ഞാൻ സെലക്ട്‌ ചെയ്യുന്ന രീതിയിലും വളരെ തെറ്റുകൾ വന്നിരുന്നതായി എനിക്ക് അന്നും സംശയമുണ്ടായിരുന്നു.എന്നാൽ ഇന്ന് ഏത് പന്തും അതിർത്തി കടത്താം എന്നൊരു ചിന്ത എന്റെ മനസ്സിലുണ്ട്.ഒപ്പം ഏറെ ആത്മവിശ്വാസവുമുണ്ട് “ജഡേജ വാചാലനായി