പൂജാര യഥാർത്ഥ ബാറ്റിംഗ് മതിൽ തന്നെ :വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ പേസർ

ഇക്കഴിഞ്ഞ ഇന്ത്യ :ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ആരും മറക്കുവാനിടയില്ല. വീറും വാശിയും നിറഞ്ഞ നാല് മത്സര ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീം 2-1ന് പരമ്പര നേടി.കരുത്തരായ ഓസ്ട്രേലിയൻ ടീമിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് ടീം ഇന്ത്യ ഐതിഹാസിക വിജയം എന്നും ക്രിക്കറ്റ്‌ ആരാധകർ ഓർമിക്കുമെന്നതിൽ ഒരു സംശയവുമില്ല.ബോർഡർ :ഗവാസ്‌ക്കർ ട്രോഫി ടീം ഇന്ത്യ നിലനിർത്തിയപ്പോൾ ഏറെ മികച്ച പ്രകടനം മൂന്നാം നമ്പറിൽ കാഴ്ചവെച്ച ഇന്ത്യൻ ബാറ്റ്സ്മാനാണ് ചേതേശ്വർ പൂജാര.പ്രതിരോധത്തിന്റെ മതിൽ മൂന്നാം നമ്പറിൽ ഓസ്ട്രേലിയൻ ബൗളേഴ്‌സിന് മുൻപിൽ തീർത്ത പൂജാര പരമ്പരയിൽ മൂന്ന് ഫിഫ്റ്റിയടക്കം 271 റൺസ് നേടി.

എന്നാൽ ഇപ്പോൾ പൂജാരയുടെ ബാറ്റിംഗ് പ്രകടനം ഒരിടവേളക്ക് ശേഷം വീണ്ടും ക്രിക്കറ്റ്‌ ലോകത്ത് സജീവ ചർച്ചയായി മാറുകയാണ്. ഇന്ത്യൻ താരത്തിന്റെ അസാധ്യ ബാറ്റിംഗിനെ ഇപ്പോൾ വാനോളം പുകഴ്ത്തി ഓസീസ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് രംഗത്തെത്തി കഴിഞ്ഞു.ആരും ഇങ്ങനെ ഒരു പ്രകടനം മുൻപ് ഞങ്ങൾക്ക് എതിരെ കാഴ്ചവെച്ചിട്ടില്ലയെന്നാണ് പാറ്റ് കമ്മിൻസിന്റെ വാക്കുകൾ.

“ഞാൻ ഇതുവരെ പൂജാരയോട് ആ ടെസ്റ്റ് പരമ്പരയെ കുറിച്ച് യാതൊരു വാക്കുകൾ പോലും സംസാരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം അവസാന ടെസ്റ്റിലടക്കം മതിൽ പോലെ ആ പരമ്പരയിൽ ഉറച്ചുനിന്നു. 2018-2019 പരമ്പരയിൽ കളിച്ചത് പോലെ വലിയൊരു പ്രകടനം അദ്ദേഹം പുറത്തെടുക്കില്ല എന്ന് ഞങ്ങൾ എല്ലാം ചിന്തിച്ചപ്പോഴാണ് പൂജാര സിഡ്നി, ഗാബ്ബ രണ്ട് ടെസ്റ്റിലും ഞങ്ങൾ ബൗളർമാരെ എല്ലാം അപ്രസക്തരാക്കി മിന്നും പ്രകടനം കാഴ്ചവെച്ചത്.”കമ്മിൻസ് വാചാലനായി

പരമ്പരയിൽ പൂജാര ഏറെ പന്തുകൾ തന്റെ ശരീരത്തിൽ കൊണ്ടിട്ട് പോലും അസാധ്യ ബാറ്റിംഗ് ധീരതയോടെ കളിച്ചത് വളരെയേറെ അഭിനന്ദനങൾ നേടുവാൻ കാരണമായിരുന്നു. പരമ്പരയിൽ ഓസീസ് ടീം പൂജാരക്ക് എതിരെ നടത്തിയ തന്ത്രം കൂടി വിശദമാക്കുകയാണ് കമ്മിൻസ് “നാല് ടെസ്റ്റിലും ഞങ്ങൾ പൂജാരയുടെ ശരീരം ലക്ഷ്യമാക്കി പന്തെറിഞ്ഞു. പക്ഷേ എല്ലാം ഏറ്റുവാങ്ങിയിട്ടും അദ്ദേഹം തന്റെ ശൈലിയിൽ തന്നെ ബാറ്റന്തി.ശക്തമായ പ്രതിരോധത്തിൽ കളിക്കുന്ന താരത്തിന് എതിരെ ദേഹം ലക്ഷ്യമാക്കി കുറച്ച് പന്തുകൾ എറിഞ്ഞാൽ ഉറപ്പായും അവർ സമീപനത്തിൽ മാറ്റം വരുത്താനും ഒപ്പം അവരുടെ ഏകാഗ്രത നഷ്ടപെടുവാനും അത് കാരണമാകും. പക്ഷേ ഗാബ്ബയിലെ അവസാന ടെസ്റ്റിലടക്കം ഒട്ടനവധി പന്തുകൾ ശരീരത്തിലും കൈയിലും ഒപ്പം തലയിലുമൊക്കെ കൊണ്ടിട്ടും വേദനകൾ സഹിച്ചും ബാറ്റിംഗ് വീണ്ടും തുടർന്ന പൂജാര ധീരമായി തന്നെ പോരാടി “താരം അഭിപ്രായം വ്യക്തമാക്കി.