എബി ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് നേടുക എന്നത് ഏതൊരു ബൗളറുടെയും സ്വപ്നമാണ്. ഇപ്പോഴിതാ 2015 ലെ ഐപിഎൽ മത്സരത്തിൽ ഏബിയെ പുറത്താക്കിയതിന് ശേഷം എംഎസ് ധോണി അത്ര സന്തുഷ്ടനായിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് ഈശ്വർ പാണ്ഡെ.
സീസണിലെ 37-ാം മത്സരത്തിൽ, സിഎസ്‌കെ 148/9 എന്ന സ്‌കോറാണ് നേടിയത്, ഡിവില്ലിയേഴ്‌സ് 13 പന്തിൽ അഞ്ച് ബൗണ്ടറികൾ പറത്തി 21 റൺസ് എടുത്തിരുന്നു. ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് നേടുക എന്നത് സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു, ഈശ്വർ പാണ്ഡെ വിക്കറ്റ് വീഴ്ത്തിയതാണ് ചെന്നെയുടെ വിജയത്തില്‍ വഴിത്തിരിവായത്.
എന്നാല്‍ ചെന്നൈ പേസർ എബിഡിയെ പുറത്താക്കിയ രീതിയിൽ ധോണി അത്ര സന്തുഷ്ടനല്ലെന്ന് പാണ്ഡെ വെളിപ്പെടുത്തുകയാണ്
“ഒരിക്കൽ ഞങ്ങൾ ബാംഗ്ലൂരിൽ ആർസിബിയ്‌ക്കെതിരെ ഒരു മത്സരം കളിക്കുകയായിരുന്നു. എബി ഡിവില്ലിയേഴ്‌സ് ബാറ്റ് ചെയ്യാൻ വന്നപ്പോൾ, മഹി ഭായ് എനിക്ക് പന്ത് കൈമാറി, യോർക്കര്‍ ബൗൾ ചെയ്യരുതെന്നും നന്നായി ബോള്‍ ചെയ്യാനും പറഞ്ഞു. ഡിവില്ലിയേഴ്സ് നാലും അഞ്ചും പന്തുകൾ എന്നെ അടിച്ചു. ഒരു പന്ത് ബാക്കിയുള്ളതിനാൽ ഞാൻ യോർക്കര്‍ എറിയാമെന്ന് കരുതി,” പാണ്ഡെ ദൈനിക് ഭാസ്‌കറിനോട് പറഞ്ഞു.
“ഞാൻ ഒരു യോർക്കർ ബൗൾ ചെയ്‌തു, പക്ഷേ അത് ലോ ഫുൾ ടോസ് ആയി. അതേ പന്തിൽ ഡിവില്ലിയേഴ്‌സ് പുറത്തായി. വിക്കറ്റ് കിട്ടിയതിന് ശേഷം ധോണി എന്റെ അടുത്ത് വന്ന് എന്നെ ശകാരിച്ചു. അദ്ദേഹം സീരിയസ് ആയിരുന്നില്ലെങ്കിലും, ധോണി പറഞ്ഞു, ‘ഞാൻ നിന്നോട് എറിയരുതെന്ന് പറഞ്ഞതല്ല. പിന്നീട് എന്‍റെ മുതുകിൽ തട്ടി ധോണി പറഞ്ഞു – സാരമില്ല, ഇനി ശ്രദ്ധിച്ചാ മതി.”
18 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റ് നേടിയ പാണ്ഡെ തിങ്കളാഴ്ച എല്ലാ ഫോര്‍മാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. മികച്ച ഫസ്റ്റ് ക്ലാസ് റെക്കോർഡ് ഉണ്ടായിരുന്നിട്ടും, പാണ്ഡെയ്ക്ക് ഒരിക്കലും ഇന്ത്യൻ ക്യാപ്പ് നേടാൻ കഴിഞ്ഞട്ടില്ലാ