ബാബർ വീണു. വിരാട് കോഹ്ലി മുകളിലേക്ക്. റാങ്കിൽ വമ്പൻ മാറ്റങ്ങൾ

collage maker 08 sep 2022 11.53 pm 16626614283x2 1

ഏഷ്യ കപ്പിനു പിന്നാലെ പുതുക്കിയ ഐസിസി റാങ്കിങ്ങില്‍ വമ്പന്‍ നേട്ടമുണ്ടാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്ലി. ഏഷ്യാ കപ്പിലെ അവസാന മത്സരത്തില്‍ വിരാട് കോഹ്ലി സെഞ്ചുറി നേടിയിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷമായിരുന്നു വിരാട് കോഹ്ലിയുടെ സെഞ്ചുറി പിറന്നത്. 14 സ്ഥാനങ്ങള്‍ മുന്നേറി വിരാട് കോഹ്ലി പതിഞ്ചാമതാണ്.

അതേ സമയം ഏഷ്യാ കപ്പില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് പാക്ക് നായകന്‍ ബാബര്‍ അസമിന് രണ്ടാം സ്ഥാനം നഷ്ടമായി. സൗത്താഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രം രണ്ടാം സ്ഥാനത്ത് എത്തി. മുഹമ്മദ് റിസ്വാനാണ് ഒന്നാം സ്ഥാനത്ത്.

Asia Cup win

ഏഷ്യ കപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഹസരങ്കയും റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി. ടൂര്‍ണമെന്‍റില്‍ 9 വിക്കറ്റുകള്‍ വീഴ്ത്തിയ താരം ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ നാലാമതും ബോളര്‍മാരുടെ റാങ്കിങ്ങില്‍ ആറാമതും എത്തി. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നാല് സ്ഥാനം മുന്നേറി ഏഴാമതാണ്.

ടി20 റാങ്കില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍

  • ബാറ്റിംഗ് – സൂര്യകുമാര്‍ യാദവ് (4)
  • ബോളിംഗ് – ഭുവനേശ്വര്‍ കുമാര്‍ (7)
  • ഓള്‍റൗണ്ടര്‍ – ഹര്‍ദ്ദിക്ക് പാണ്ട്യ (7)
Read Also -  "ഇത് സുവർണാവസരം, ഈ ലോകകപ്പിൽ നീ പ്രതിഭ തെളിയിക്കണം. പിന്നെയാർക്കും പുറത്താക്കനാവില്ല"- സഞ്ജുവിന് ഗംഭീറിന്റെ ഉപദേശം..
Scroll to Top