ദ്രാവിഡ്‌ വൈകാതെ ശാസ്ത്രിക്ക്‌ പകരക്കാരൻ കോച്ചായി എത്തും :കാരണം ചൂണ്ടിക്കാട്ടി മുൻ താരം

ലോകക്രിക്കറ്റിലെ ഇതിഹാസ താരമാണ് രാഹുൽ ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റിലും പിന്നീട് ഏകദിന ഫോർമാറ്റിലും അപൂർവ്വ നേട്ടങ്ങൾ ഇന്ത്യക്കായി കരസ്ഥമാക്കിയ ദ്രാവിഡ്‌ നിലവിൽ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനാണ്.ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ വരാനിരിക്കുന്ന ലങ്കൻ പര്യടനത്തിൽ പരിശീകനായി എത്തുന്ന രാഹുൽ ദ്രാവിഡ് കരിയറിൽ ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്റെ കോച്ചായി എത്തുകയാണ്. മുൻപ് പരമ്പരകളിൽ ഇന്ത്യൻ എ ടീമിനെ പരിശീലിപ്പിച്ച ദ്രാവിഡ് അണ്ടർ 19 ടീമിനെയും മുഖ്യ കോച്ചായി പരിശീലിപ്പിച്ചിട്ടുണ്ട്. പൃഥ്വി ഷാ നയിച്ച അണ്ടർ 19 ടീം ആ വർഷം കിരീടം നേടി. ഏറെ നാളത്തെ ആരാധകരുടെ എല്ലാം ആഗ്രഹത്തിനോടുവിലാണ് രാഹുൽ ദ്രാവിഡ്‌ പരിശീലക കുപ്പായം ഇപ്പോൾ അണിയുന്നത്.

എന്നാൽ ഏറെ വൈകാതെ മൂന്ന് ക്രിക്കറ്റ്‌ ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ നയിക്കുന്ന ഒരു കോച്ചായി ദ്രാവിഡ്‌ എത്തുമെന്ന് വിശ്വസിക്കുന്ന ആരാധകരും വളരെ അധികമാണ്. ഇപ്പോൾ ഇത്തരത്തിൽ ഒരു അഭിപ്രായം പങ്കിടുകയാണ് മുൻ താരം റീതിന്ദർ സോധി .ഭാവിയിൽ ഏറെ കാലം എടുക്കാതെ ദ്രാവിഡ്‌ ഇന്ത്യയുടെ ഹെഡ് കോച്ചായി എത്തുമെന്നാണ് ഈ ലങ്കൻ പര്യടനത്തിലെ പരിശീലകന്റെ റോൾ നൽകിയത് തെളിയിക്കുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ ഇന്ത്യൻ ടീമിനോപ്പം ക്വാറന്റൈനിലാണ് ദ്രാവിഡും സംഘവും. മുൻപ് ഇന്ത്യൻ ടീമിന്റെ നായകനും ഒപ്പം വിക്കറ്റ് കീപ്പറും, സ്ലിപ്പ് ഫീൽഡറും എല്ലാമായ ദ്രാവിഡ്‌ തന്റെ എല്ലാ റോളുകളും കരിയറിൽ വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.

“എന്റെ അഭിപ്രായം ഈ ലങ്കൻ പര്യടനം ദ്രാവിഡിന്റെ പുത്തൻ റോളിലേക്കുള്ള ഒരു സൂചനയാണ്. അദ്ദേഹം എപ്പോഴും ഒരു കുടുംബമായി തുടരുവാൻ ആഗ്രഹിക്കുന്ന വ്യെക്തിയാണ്. അദ്ദേഹം ഒരിക്കലും ഇങ്ങനെ ഒരു താത്കാലിക ജോലി ഏറ്റെടുക്കില്ല. ലങ്കൻ പര്യടനത്തിന് ശേഷം അദ്ദേഹം ഇന്ത്യൻ ടീമിന്റെ കോച്ചായി എത്താം. നിലവിൽ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനായ അദ്ദേഹം ഈ ഒരു സ്ഥാനം അർഹിക്കുന്നുണ്ട് ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായ രവി ശാസ്ത്രിയുടെ കാലാവധി ഏറെക്കുറെ അവസാനിക്കാൻ സമ്മയമായി. ദ്രാവിഡ്‌ ഇനി ഇന്ത്യൻ ടീമിന്റെ കോച്ചായി എത്തും എന്നതിന് ഈ ഒരു ലങ്കൻ പരമ്പര ഉത്തരം നൽകും “റീതിന്ദർ സോധി അഭിപ്രായം വിശദമാക്കി

Previous articleഎന്റെ അഭിപ്രായത്തിൽ സഞ്ജുവിനെ പരിഗണിക്കില്ല:വൻ പ്രവചനവുമായി ആകാശ് ചോപ്ര
Next articleപത്ത് പേരായി ചുരുങ്ങിയട്ടും ചിലിയെ കീഴടക്കി ബ്രസീല്‍ സെമിഫൈനലില്‍