എന്റെ അഭിപ്രായത്തിൽ സഞ്ജുവിനെ പരിഗണിക്കില്ല:വൻ പ്രവചനവുമായി ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലങ്കൻ പരമ്പര ആരാധകരെ പോലെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സെലക്ടർമാർക്കും പ്രധാനമാണ്. ഏറെ ആവേശത്തോടെ എല്ലാവരും ഇപ്പോൾ കാത്തിരിക്കുന്ന ഐസിസി ടി :ട്വന്റി ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുകയെന്ന കഠിനമായ ഒരു ചുമതല ഇപ്പോൾ സെലക്ടർമാരുടെ എല്ലാം മുൻപിലുണ്ട്. കഴിഞ്ഞ ദിവസം ഐസിസി പ്രഖ്യാപിച്ച ടി :20 ലോകകപ്പ് സമയക്രമ പ്രകാരം ഇന്ത്യൻ ടീം കളിക്കുന്ന അവസാനത്തെ മൂന്ന് ടി :20 മത്സരങ്ങൾ വരുന്ന ലങ്കൻ പര്യടനത്തിലാണ്. ഏറെ ആരാധകരും വിലയിരുത്തുന്നത് ഈ ലങ്കൻ പര്യടനത്തിൽ തിളങ്ങുന്ന പല താരങ്ങൾക്കും ലോകകപ്പിൽ സാധ്യത നിലനിൽക്കുണ്ട് എന്നാണ്. ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വിശദമായി പറയുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ ആകാശ് ചോപ്ര.

ടി :20 ലോകകപ്പിലേക്ക് ഇനി അധികം താരങ്ങളെ സെലക്ഷൻ കമ്മിറ്റിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞ ചോപ്ര പല താരങ്ങളുടെയും സാധ്യതകൾ വിശദമായി വിലയിരുത്തി “എന്റെ അഭിപ്രായം ഇനി ശേഷിക്കുന്നത് ലോകകപ്പ് ടീമിൽ മൂന്ന് താരങ്ങൾക്കുള്ള സ്ഥാനമാണ്. ധവാൻ, പൃഥ്വി ഷാ,സൂര്യകുമാർ യാദവ് ഇവർക്ക് ടി :20 ലോകകപ്പിനുള്ള ടീമിലേക്ക് ഏറെ സാധ്യത നൽകാം നമുക്ക്. പക്ഷേ ലങ്കൻ പരമ്പരയും ഒപ്പം ഐപിഎല്ലും നടക്കാൻ പോകുന്ന സ്ഥിതിക്ക് താരങ്ങൾക്ക് വലിയ അവസരമാണ് മുൻപിലുള്ളത് “ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായം വ്യക്തമാക്കി.

നിലവിൽ ധവാൻ പലർക്കും ഒരു മികച്ച ടി :20 ഓപ്പണറല്ല എന്ന് തുറന്ന് പറഞ്ഞ ചോപ്ര കഴിഞ്ഞ ചില ടി :20 മത്സരങ്ങളിൽ ധവാൻ പുറത്തിരുന്നതും ഓർമിപ്പിച്ചു. “ധവാൻ ടി :20 ലോകകപ്പിൽ സെലക്ഷൻ പാനലിന്റെ പരിഗണനയിലുള്ള താരമാണ് എങ്കിലും രാഹുൽ ഇന്നിങ്സ് ഓപ്പൺ ചെയ്യുവാനാണ് കൂടുതൽ സാധ്യത പക്ഷേ ഐപിഎല്ലിൽ ഈ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുത്ത ധവാൻ ഇനിയും ടീമിൽ എത്താം. പല അവസരങ്ങൾ ലഭിച്ചിട്ടും അതിലൂടെ ടീമിൽ സ്ഥിരമായി മാറുവാൻ കഴിഞ്ഞിട്ടില്ലാത്ത സഞ്ചുവിനും മനീഷ് പാണ്ഡെക്കും ടി 20 ലോകകപ്പ് സ്‌ക്വാഡിൽ എത്തുവാൻ അവസരം ഇനി കുറവാണ് “ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി