എതിരാളികൾ നിന്നെ പേടിക്കുന്നുണ്ട് : ഉപദേശം നൽകി സൽമാൻ ബട്ട്

0
1

ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ലോകേഷ് രാഹുലും ടീമും 7 വിക്കറ്റ് തോൽവി വഴങ്ങിയപ്പോൾ ഏറ്റവും അധികം വിമർശനം കേൾക്കേണ്ടി വന്നത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിനാണ്.രണ്ടാം ഇന്നിങ്സിൽ പൂജാര, രഹാനെ എന്നിവർ മികച്ച ബാറ്റിങ് മികവ് പുറത്തെടുത്തപ്പോൾ റിഷാബ് പന്ത് ഒരു അനാവശ്യ ഷോട്ടിൽ തന്റെ വിക്കറ്റ് നഷ്ടമാക്കിയത് മുൻ താരങ്ങളെ അടക്കം ചൊടിപ്പിച്ചു.

കൂടാതെ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡഡും വിക്കറ്റ് കീപ്പർ ഭാഗത്ത്‌ നിന്നുണ്ടായ പിഴവിനെ വളരെ വിശദമായി പരിശോധിക്കുമെന്ന് തന്നെ വിശദമാക്കി. എന്നാൽ റിഷാബ് പന്ത് തന്റെ വിക്കറ്റിന്റെ പ്രാധാന്യം ഇനി എങ്കിലും തിരിച്ചറിയാൻ തയ്യാറാവണം എന്ന് പറയുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്. റിഷാബ് പന്തിന്റെ ബാറ്റിങ് കരുത്തിനെ ഏതൊരു ടീമും പേടിക്കുണ്ടെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരത്തിന്‍റെ അഭിപ്രായം.

റിഷാബ് പന്തിനെ പോലൊരു അറ്റാക്കിങ് ബാറ്റ്‌സ്മാനെ മൂന്ന് ഫോർമാറ്റിലും ഏത് ടീമും ഭയക്കുമെന്ന് പറഞ്ഞ സൽമാൻ ബട്ട് ഇക്കാര്യങ്ങൾ തിരിച്ചറിയാനുള്ള മികവും വിക്കറ്റ് കീപ്പർ റിഷാബ് പന്ത് കാണിക്കണമെന്നും കൂടി ആവശ്യം ഉന്നയിച്ചു.”ബാറ്റിങ് പ്ലാനുകളെ കുറിച്ച് റിഷാബ് പന്തിൽ നിന്നും കൂടുതൽ മാറ്റങ്ങൾ വരണം. അദ്ദേഹം തന്റെ എല്ലാ അവസരങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണം.

എന്റെ അഭിപ്രായത്തിൽ റിഷാബ് പന്ത് നേടുന്നത് 30-40 റൺസ്‌ മാത്രമാണെങ്കിൽ പോലും അത് ടീമിന് വളരെ വളരെ സഹായകമായി മാറും അദ്ദേഹം ഇന്ത്യൻ ലോവർ ഓർഡർ ബാറ്റ്‌സ്മാന്മാർക്ക് ഒപ്പമാണ് റൺസ്‌ അടിച്ചെടുക്കേണ്ടത്. അതിനാൽ തന്നെ ഈ റൺസ്‌ എതിരാളികളെ വളരെ ഏറെ സമ്മർദ്ദത്തിലാക്കും. ” സൽമാൻ ബട്ട് ചൂണ്ടികാട്ടി.

” റിഷാബ് പന്ത് അവന്റെ ബാറ്റിങ് പ്ലാൻ എന്തെന്ന് വ്യെക്തമായി തന്നെ സ്വയം തീരുമാനിക്കണം. അദ്ദേഹം വിക്കറ്റിന് അർഹമായ പ്രാധാന്യം നൽകണം. എല്ലാ ബോളിലും ക്രീസിൽ നിന്നും ഇറങ്ങി കളിക്കുന്ന താരമായി റിഷാബ് പന്ത് മാറരുത്. എന്തെന്നാൽ റിഷാബ് പന്ത് എന്നുള്ള ബാറ്റ്‌സ്മാനെ എല്ലാവരും നിരീക്ഷിക്കുന്നുണ്ട്. അതിനാൽ തന്നെ ഈ പ്ലാൻ അദ്ദേഹത്തിന് ഗുണങ്ങൾ ഒന്നും ചെയ്യില്ല. ” ബട്ട് അഭിപ്രായം വിശദമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here