ഇംഗ്ലണ്ട് താരങ്ങൾക്ക് നേരെ അധിഷേപം : ആഷസിൽ നാടകീയ സംഭവങ്ങൾ

എക്കാലവും ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഏറെ ആവേശപൂർവ്വമാണ് ആഷസ് ടെസ്റ്റ്‌ പരമ്പര വീക്ഷിക്കാറുള്ളത്. ഇത്തവണ ആഷസ് ടെസ്റ്റ്‌ പരമ്പരയിൽ തന്നെ ഓർത്തിരിക്കാൻ ഇംഗ്ലണ്ട് ടീമിന് ഒന്നും തന്നെ ഇല്ലെങ്കിലും ഓസ്ട്രേലിയൻ ടീം തുടർച്ചയായ നാലാം ടെസ്റ്റിലും തന്റെ അധിപത്യം ഉറപ്പിക്കുകയാണ്. അഞ്ചാം ദിനം ജയിക്കാൻ 350 റൺസിൽ അധികം വേണമെന്നിരിക്കെ ശക്തരായ ഓസ്ട്രേലിയൻ ടീമിനോട് മറ്റൊരു തോൽവി മാത്രമാണ് അവർ മുന്നിൽ കാണുന്നത്. നാലാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ ഉസ്മാൻ ഖവാജയാണ് ഇംഗ്ലണ്ടിന് മുന്നിൽ വില്ലനായി മാറിയത്.അതേസമയം എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും ഞെട്ടലായി മാറിയത് ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ ഓസ്ട്രേലിയൻ ടീം കാണികളിൽ നിന്നും സംഭവിച്ച മോശം പെരുമാറ്റമാണ്.

മികച്ച പ്രകടനങ്ങളാണ് സ്വന്തം മണ്ണിൽ പതിവായി ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീം കാഴ്ചവെക്കുന്നത് എങ്കിലും അവരുടെ കാണികൾ പലപ്പോഴും അധിഷേപമായ ചില പ്രവർത്തികൾ കാണിക്കുന്നത് അവർ ക്രിക്കറ്റിനും നാണക്കേടായി മാറാറുണ്ട്. ഇക്കഴിഞ്ഞ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ ജസ്‌പ്രീത് ബുംറ, സിറാജ് എന്നിവരും കാണിക്കളുടെ മോശം പ്രവർത്തിക്ക്‌ ഇരയായി മാറി കഴിഞ്ഞിരുന്നു.

ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടി ബെയർസസ്റ്റോയും അർദ്ധ സെഞ്ച്വറി അടിച്ച ബെൻ സ്റ്റോക്ക്സുമാണ് ഇംഗ്ലണ്ട് ടീമിനുള്ള കരുത്തായി മാറിയത്. മൂന്നാം ദിനം രണ്ടാം സെക്ഷൻ ബ്രെക്കിൽ ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ഇരുവർക്കുമാണ് കാണികളിൽ ചിലരിൽ നിന്നും അപമാനം നേരിടേണ്ടി വന്നത്.

“ബെൻ സ്റ്റോക്സ് നീ വളരെ അധികം തടിയനാണ്, ബെയർസ്റ്റോ നീ നിന്റെ ഈ ജംബർ ഊരികളയൂ, അൽപ്പം തടി ഇനി എങ്കിലും കുറയ്ക്കൂ ” കാണികളിൽ ഒരാൾ വിളിച്ചുപറഞ്ഞൂ.എന്നാൽ ഡ്രസിങ് റൂമിൽ എത്തുന്നതിന് മുൻപായി ഈ പരാമർശങ്ങൾ കേട്ട ബെൻ സ്റ്റോക്സ് ദേഷ്യത്തിൽ മറുപടികൾ നൽകിയത് രംഗം വഷളാക്കി അതേസമയം ഈ ഒരു വിഷയത്തിൽ ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് പരാതികൾ നൽകിയിട്ടില്ല ഇതുവരെ എന്നാണ് സൂചനകൾ.