പാക്കിസ്ഥാന്‍ താരത്തിന് ധോണിയുടെ സമ്മാനം

ഇന്ത്യ : പാകിസ്ഥാൻ മത്സരങ്ങൾ എന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ അധികം ചർച്ചയായി മാറാറുണ്ട്. ഇക്കഴിഞ്ഞ ടി :20 ലോകകപ്പിൽ പാകിസ്ഥാൻ ടീമിനോട് ഇന്ത്യ തോറ്റത് എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചിരുന്നു. ലോകകപ്പ് വേദിയിൽ ആദ്യമായിട്ടാണ് പാകിസ്ഥാൻ ഇന്ത്യൻ ടീമിനെ തോൽപ്പിക്കുന്നത്. എന്നാൽ ടീമുകൾ തമ്മിൽ മത്സരത്തിൽ നടക്കുന്ന ആവേശ പോരാട്ടം ഒരിക്കലും അവർ തമ്മിലുള്ള ഫ്രണ്ട്‌ഷിപ്പിനെ ബാധിക്കില്ല എന്നത് നമ്മൾ പല തവണ കണ്ടിട്ടുണ്ട്. ടി :20 ലോകകപ്പിലെ തോൽവിക്ക് ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പാക് ഓപ്പണർമാരായ മുഹമ്മദ് റിസ്വാൻ, ബാബർ അസം എന്നിവരുമായി സൗഹൃദം പങ്കുവെച്ചതും മെന്റർ ധോണിയും പാക് സീനിയർ താരമായ മാലിക്കും തമ്മിൽ ദീർഘനേരം സംഭാഷണങ്ങൾ നടന്നത് എല്ലാം ക്രിക്കറ്റ്‌ പ്രേമികൾ ഏറ്റെടുത്ത കാഴ്ചകളാണ്.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തും സോഷ്യൽ മീഡിയയിലും എല്ലാം വളരെ ഏറെ ചർച്ചയായി മാറുന്നത് മുൻ ഇന്ത്യൻ നായകൻ ധോണിയാണ്.ധോണിയെ കുറിച്ച് അഭിമാനപൂർവ്വം ഇപ്പോൾ സംസാരം നടത്തുന്നത് പാകിസ്ഥാൻ യുവ പേസർ ഹാരിഫ് റൗഫാണ്. ധോണി അദ്ദേഹത്തിന് നൽകിയ ഒരു സൂപ്പർ സമ്മാനത്തിന്റെ ചിത്രങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് റൗഫ് എത്തുന്നത്.ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ തന് ധോണി ജേഴ്സിയാണ് ഫാസ്റ്റ് ബൗളർ റൗഫിനായി ധോണി നൽകിയത്.

” എനിക്ക് ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിഗ് ധോണിയുടെ ആദരമാണ് ഈ ജേഴ്സി. ഇതിഹാസതാരം ഇപ്പോൾ എനിക്ക് സമ്മാനിച്ചതാണ് ഈ ജേഴ്സി. എന്നും അദ്ദേഹത്തിന്റെ നല്ല മനസ്സിലൂടെ മികച്ച പ്രവര്‍ത്തിയിലൂടെ ഏഴാം നമ്പര്‍ ഇപ്പോഴും തിളങ്ങികൊണ്ടിരിക്കുയാണ് ” ധോണിക്ക് നന്ദി കുറിച്ച് റൗഫ് ഇപ്രകാരം ട്വിറ്ററിൽ കുറിച്ചു.