ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോഡുകളുള്ള ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മ 2013ൽ നായകനായ ശേഷം തുടർച്ചയായി ഐപിഎൽ കിരീടം നേട്ടത്തിലേക്ക് എത്തുന്ന മുംബൈക്ക് കഴിഞ്ഞ സീസണിൽ പക്ഷേ പ്ലേഓഫ് യോഗ്യത പോലും കരസ്ഥമാക്കനായി സാധിച്ചിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ മെഗാതാരാലേലത്തിൽ മികച്ച ഒരു സ്‌ക്വാഡിനെ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് ടീം വരാനിരിക്കുന്ന സീസണിൽ കിരീടത്തിൽ കുറഞ്ഞതൊന്നും തന്നെ സ്വപ്നം കാണുന്നില്ല.
ഐപിഎൽ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനായി മാറി കഴിഞ്ഞ രോഹിത് ശർമ്മയെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരവും മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ഡയറക്ടർ കൂടിയായ സഹീർ ഖാൻ.5 ഐപിൽ കിരീടങ്ങൾ നേടിയ രോഹിത് ശർമ്മ എന്തുകൊണ്ടാണ് മികച്ച നായകനായി മാറുന്നതെന്ന് പറഞ്ഞ സഹീർ ഖാൻ ഇത്തവണയും മുംബൈ ഇന്ത്യൻസ് ടീമിന് മികച്ച ഒരു സ്‌ക്വാഡ് ഉണ്ടെന്നും നിരീക്ഷിച്ചു.
എക്കാലവും ടീമിലെ താരങ്ങളുമായി മികച്ച ബന്ധത്തിൽ പോകുന്ന രോഹിത് ശർമ്മക്ക് എല്ലാ കാര്യത്തിലും വ്യക്തമായ ധാരണയുണ്ടെന്നും സഹീർ ഖാൻ തുറന്ന് പറഞ്ഞു.” ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ശൈലി പരിശോധിച്ചാൽ അദ്ദേഹം എല്ലാ സീസണിലും സ്‌ക്വാഡിലെ ഏതൊരു താരവുമായി വളരെ മികച്ച ബന്ധം തന്നെ കാത്തുസൂക്ഷിക്കാറുണ്ട്. സ്‌ക്വാഡിലെ എല്ലാ താരവുമായി സംസാരിക്കാനും ഒപ്പം അവരുമായി ആശയങ്ങൾ വിനിമയം ചെയ്യാനും എല്ലാം അദ്ദേഹം റെഡിയാണ്. ഒരു ബാറ്റ്‌സ്മാനെന്ന നിലയിലും ഒരു ടീം ക്യാപ്റ്റൻ എന്നുള്ള നിലയിലും എല്ലാം അദ്ദേഹം ഞങ്ങൾക്ക് നൽകുന്നത് വലിയ സേവനമാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ എല്ലാം അദ്ദേഹം അത് മനോഹരമായി തന്നെ നിർവഹിക്കുന്നുണ്ട് “സഹീർ ഖാൻ വാചാലനായി.
“ഞങ്ങളുടെ സ്‌ക്വാഡിൽ ആദ്യ ഐപിഎൽ സീസൺ മുതൽ മികച്ച അനേകം യുവ താരങ്ങൾ എത്താറുണ്ട്. അവരെ എല്ലാം മുന്നോട്ട് കൊണ്ടുപോകാനാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ശ്രമിക്കാറുള്ളത്. ഒപ്പം അദേഹത്തിന്റെ കീഴിൽ യുവ താരങ്ങളെ മികച്ച നിലയില്‍ എത്തിക്കാനും നോക്കാറുണ്ട് ” മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി.