99ആം മിനിറ്റിൽ ഗോൾ നേടി വിജയിച്ച് എവർടൺ. അതും 10 പേരെ വെച്ച്.

അതിഗംഭീരമായ മത്സരത്തിന് സാക്ഷ്യംവഹിച് വീണ്ടും പ്രീമിയർ ലീഗ്.എവർട്ടനും ന്യൂകാസിലും തമ്മിലുള്ള മത്സരമായിരുന്നു ആരാധകരെ ത്രസിപ്പിച്ചത്. ന്യൂകാസിലിൻ്റെ ചെറുത്തുനിൽപ്പിനെ മറികടക്കുവാൻ ലമ്പാർഡിന് എളുപ്പമായിരുന്നില്ല. എൺപത്തിമൂന്നാം മിനിറ്റിൽ വാറിൻ്റെ വിവാദ തീരുമാനത്തിൽ എവർട്ടൻ്റെ സൂപ്പർ താരം അലൻ ചുവപ്പു കണ്ട് പുറത്തായതോടെ പത്തു പേരായി ചുരുങ്ങി.

മത്സരം ഗോൾ രഹിതമായി തുടർന്നു കൊണ്ടിരിക്കെ 10 പേരുമായി പൊരുതിയ എവർട്ടൺ അവസാനം 99ആം മിനിറ്റിൽ ഇവോബിയുടെ ഒരു ഇടം കാലൻ ഫിനിഷിലൂടെ ഗോൾ ന്യൂകാസിൽ വലയിലെത്തിച്ചു.

FB IMG 1647580607048

ന്യൂകാസിലിനെ എതിരെയുള്ള ഈ വിജയത്തിലൂടെ എവർട്ടനെ റിലഗേഷൻ സോണിൽ നിന്ന് 3 പോയിൻ്റ് അകലെ എത്തിച്ചു. 27 കളികളിൽ നിന്നും 25 പോയിൻറ്മായി പതിനേഴാം സ്ഥാനത്താണ് എവർട്ടൻ. 29 കളികളിൽ നിന്നും നോ 31 പോയിൻ്റുമായി പതിനാലാം സ്ഥാനത്താണ് ന്യൂകാസിൽ.

FB IMG 1647580603204

അതേസമയം പ്രീമിയർലീഗിലെ കിരീടപ്പോരാട്ടം കൊഴുക്കുകയാണ്.
മാഞ്ചസ്റ്റർ സിറ്റി 29 കളികളിൽ നിന്നും 70 പോയിൻറ്മായി ഒന്നാംസ്ഥാനത്തും, ഇത്രയും കളികളിൽ നിന്നുതന്നെ ഒരു പോയിൻറ് കുറവുമായി 69 പോയിൻ്റുമായി കനത്ത പോരാട്ടം തുടർന്നു കൊണ്ടിരിക്കുകയാണ്. അവസാന അഞ്ച് മത്സരങ്ങൾ വിജയിച്ചാണ് ലിവർപൂൾ കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഭീഷണിയാകുന്നത്.

FB IMG 1647580598342