ബെന്‍ സ്റ്റോക്ക്സ് ഇനി ഇതിഹാസങ്ങള്‍ അരങ്ങു വാഴുന്ന എലൈറ്റ് ലിസ്റ്റില്‍

FB IMG 1647597400253

ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസും 150 വിക്കറ്റും നേടുന്ന ഓൾറൗണ്ടർമാരുടെ ലിസ്റ്റിൽ ഇടം നേടി ഇംഗ്ലണ്ട് താരം. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ മുന്നിൽ തന്നെയുള്ള ബെൻ സ്റ്റോക്സ് ആണ് ഈ നേട്ടത്തിന് അർഹനായത്. ഇംഗ്ലണ്ട് ഓൾറൗണ്ടർക്ക് മുൻപേ ഗാരി സോബേഴ്സ്, ലാൻ ബോധം, കപിൽദേവ്, ജാക്ക് കാലിസ് എന്നിവർ ഈ നേട്ടം കൈവരിച്ചിരുന്നു.

ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് ബെൻ സ്റ്റോക്സ്. വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടാമത്തെ ടെസ്റ്റിലെ രണ്ടാമത്തെ ദിനമാണ് താരം ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിച്ച 5 കളിക്കാരിൽ നിലവിൽ ആകെ കളിക്കുന്ന താരം സ്റ്റോക്ക്‌സ് മാത്രമാണ്.
2013 ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു താരത്തിന് അരങ്ങേറ്റം.

FB IMG 1647597366898

78 ടെസ്റ്റ് മാച്ചുകളിൽ 143 ഇന്നിംഗ്സുകളിൽ നിന്ന് ശരാശരി 36.49ൽ 5036 റൺസ് താരം നേടിയിട്ടുണ്ട്. 11 സെഞ്ചുറി ഇതിലുൾപ്പെടുന്നു. 258 റൺസാണ് താരത്തിൻ്റെ ഉയർന്ന വ്യക്തിഗത സ്കോർ. 170 വിക്കറ്റുകളും നേടിയിട്ടുണ്ട്.

FB IMG 1647597352810


ഓൾറൗണ്ടർമാരിൽ കപ്പിൽ ദേവിൻ്റേയും ബോധത്തിൻ്റെയും റൺസ് മറികടക്കാൻ ഇ 30 വയസ്സുകാരന് ഇനി 213 റൺസ് കൂടി മതിയാകും. കപിൽ ദേവ് 131 ടെസ്റ്റുകളിൽ നിന്ന് 5248 റൺസും, ബോധം 102 മത്സരങ്ങളിൽനിന്ന് ഇന്ന് 5200 റൺസും നേടിയിട്ടുണ്ട്.

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.
Scroll to Top