ബി.സി.സി.ഐ ശ്രമിക്കുന്നത് പന്തിന് സ്ഥിര സാന്നിധ്യം നൽകാൻ; സഞ്ജുവിന് പിന്തുണയുമായി ഹർഷ ബോഗ്ലെയും സൈമൺ ഡൗളും

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും രണ്ടാം ഏകദിനത്തിലെ ടീമിൽ നിന്നും ഒരു കാരണവുമില്ലാതെ സഞ്ജുവിനെ പുറത്താക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആദ്യം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ആയ പന്തിനെക്കാളും മികച്ച പ്രകടനം ആയിരുന്നു സഞ്ജു കാഴ്ച വച്ചത്. എന്നിട്ടും രണ്ടാം മത്സരത്തിൽ പന്തിന് അവസരം നൽകുകയും സഞ്ജുവിനെ തഴയുകയും ചെയ്തു.

ഈ വിഷയത്തിൽ നിരവധി പേരാണ് സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. പല മുൻ ക്രിക്കറ്റ് താരങ്ങളും വലിയ വിമർശനങ്ങളാണ് ഇതിനെതിരെ ഉയർത്തിയത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഹർഷ ബോഗ്ലെ. മുൻ ന്യൂസിലാൻഡ് താരമായ സൈമൺ ഡൗളിനൊപ്പം നടന്ന ചർച്ചയിൽ ആയിരുന്നു സഞ്ജുവിനെ പുകഴ്ത്തി ഹർഷ ബോഗ്ലേ രംഗത്ത് എത്തിയത്.

images 2022 11 28T163425.541

“പന്ത് സഞ്ജു ചർച്ച വളരെയധികം രസകരമാണ്. 30 മത്സരങ്ങൾ കളിച്ച പന്തിന്റെ ശരാശരി 35 ആണ്. അവന് മോശമല്ലാത്ത സ്ട്രൈക്ക് റേറ്റും ഉണ്ട്. പക്ഷേ നിങ്ങൾ സഞ്ജുവിനെ നോക്കൂ. 60ന് മുകളിലാണ് അവൻ്റെ ശരാശരി വെറും 11 മത്സരങ്ങളിൽ നിന്ന്. വിക്കറ്റ് കീപ്പിങ്ങിലും സഞ്ജു പന്തിന് പിന്നിലല്ല. ഞാൻ കരുതുന്നത് സഞ്ജു അവസരം അർഹിക്കുന്നുണ്ട് എന്നാണ്.

images 2022 11 28T163430.434


എല്ലാവരും സംസാരിക്കുന്നത് പന്തിനെ പറ്റിയാണ്. അവൻ ഭാവിയാണെന്ന് എല്ലാവരും പറയുന്നു. അവൻ അവിശ്വസനീയനായ ടെസ്റ്റ് ക്രിക്കറ്റർ ആണ്. പക്ഷേ വൈറ്റ് ബോൾ ക്രിക്കറ്റിൽ അവൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.”- സൈമൺ ഡൗൾ പറഞ്ഞു. ഈ വിഷയത്തിൽ ഹർഷ ബോഗ്ലെ പറഞ്ഞത് ഇങ്ങനെ ”ആരാണ് മികച്ചവൻ എന്ന ബി സി സി ഐ നോക്കുന്നില്ല. പന്തിന് സ്ഥാനം കണ്ടെത്താനാണ് ബിസിസിഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു പരിധിവരെ അവൻ അതിന് അർഹനായിരുന്നു, എന്നാൽ ആ പരിധി ഇപ്പോൾ അവസാനിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ സഞ്ജുവിനെ പരിഗണിക്കേണ്ട സമയമായി.”- അദ്ദേഹം പറഞ്ഞു

Previous articleസഞ്ജു ടീമിലുള്ളപ്പോൾ എന്തിന് പന്ത്? മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം.
Next articleപുതിയ ക്ലബ്ബിലേക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങി ചേക്കേറാൻ ഒരുങ്ങി ലയണൽ മെസ്സി.