പുതിയ ക്ലബ്ബിലേക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങി ചേക്കേറാൻ ഒരുങ്ങി ലയണൽ മെസ്സി.

ലോകകപ്പ് ആവേശം ലോകമെമ്പാടും അലയടിച്ചു കൊണ്ടിരിക്കുമ്പോൾ ഫുട്ബോൾ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത് ഒരു ട്രാൻസ്ഫറിനെ കുറിച്ചാണ്. മറ്റാരുമല്ല അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസണിൽ പി എസ് ജി യിൽ ഉണ്ടാകില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫ്രഞ്ച് വമ്പൻ ക്ലബ്ബുമായുള്ള താരത്തിന്റെ കരാർ ഈ സീസണിൽ അവസാനിക്കും.

അടുത്ത സീസണിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ ലയണൽ മെസ്സി യൂറോപ്പിൽ ഉണ്ടാകില്ല എന്നാണ് അറിയാൻ കഴിയുന്നത്. അമേരിക്കൻ ക്ലബ്ബായ ഇൻ്റർ മിയാമിയുമായി താരം പുതിയ കരാറിൽ ഒപ്പിടും എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അമേരിക്കൻ ക്ലബ്ബായ ഇൻ്റർ മിയാമിയുടെ ഉടമസ്ഥൻ ഡേവിഡ് ബെക്കാം ആണ്.


മെസ്സി കരാറിൽ ഒപ്പിട്ടാൽ അമേരിക്കൻ ലീഗിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി മെസ്സി മാറും. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം മെസ്സിയുടെ കൂടെ ബാഴ്സലോണയിൽ സഹതാരമായിരുന്ന ബുസ്കറ്റ്സും ഇൻ്റർ മിയാമിയിൽ കരാറിൽ ഒപ്പിടുമെന്നാണ് അറിയാൻ കഴിയുന്നത്. അതേസമയം ഈ വാർത്തകൾ നിഷേധിച്ച് മറ്റൊരു സ്പോർട്സ് മാധ്യമം രംഗത്തെത്തി.

അർജൻ്റീനൻ മാധ്യമങ്ങളായ ടൈക് സ്പോർട്സ് ആണ് മെസ്സിയുമായി അടുത്ത വൃത്തങ്ങൾ വാർത്തകൾ നിഷേധിച്ചു എന്ന് പുറത്ത് വിട്ടത്. ട്രാൻസ്ഫർ വാർത്തകളുടെ രാജകുമാരനായ ഫാബ്രിസിയോ റൊമാനയും അർജൻ്റീനൻ ഇതിഹാസം ഒരു ക്ലബ്ബുമായും കരാറിൽ ഒപ്പിട്ടില്ലെന്ന് വ്യക്തമാക്കി. എന്തുതന്നെയായാലും ഈ ലോകകപ്പ് കഴിഞ്ഞാൽ താരത്തിന്റെ ഭാവിയെക്കുറിച്ച് അറിയാൻ സാധിക്കും.