ഐപിൽ പതിനഞ്ചാം സീസണിലെ കിരീട നേട്ടത്തോടെ ക്രിക്കറ്റ് പ്രേമികളിൽ എല്ലാം തന്നെ സ്റ്റാറായി മാറിയിരിക്കുകയുമാണ് ഗുജറാത്ത് ടൈറ്റൻസ് നായകനായ ഹാർദിക്ക് പാണ്ട്യ. സീസണിന്‍റെ തുടക്കത്തിൽ ഒരു ക്രിക്കറ്റ് നിരീക്ഷകരും സാധ്യത നൽകാതിരുന്ന ടീമിനെ അരങ്ങേറ്റ സീസണിൽ തന്നെ കിരീട ജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ട്യയെ പുകഴ്ത്തി രംഗത്ത് എത്തുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ സുനിൽ ഗവാസ്ക്കർ. ഇന്നലെ രാജസ്ഥാൻ റോയൽസ് ടീമിനെതിരെ ഏഴ് വിക്കെറ്റ് ജയത്തോടെ ഗുജറാത്ത് ടീം കിരീടം കരസ്ഥമാക്കിയപ്പോൾ ക്യാപ്റ്റൻസി സ്‌കില്ലിൻ ഹാർദിക്ക് പാണ്ട്യയും പ്രശംസ നേടി.
ഹാർദിക്ക് പാണ്ട്യ ക്യാപ്റ്റനായി സ്ഥാനം ഏറ്റശേഷം രോഹിത് ശർമ്മയെ പോലൊരാൾ ആയി മാറി കഴിഞ്ഞുവെന്നാണ് ഗവാസ്ക്കറുടെ നിരീക്ഷണം. ഹാർദിക്ക് പാണ്ട്യ പരിക്കിൽ നിന്നും മുക്തനായി ഇത്രത്തോളം മികവിൽ പ്രകടനം കാഴ്ചവെക്കുമെന്ന് ആരും കരുതിയില്ല എന്ന് പറയുകയാണ് ഗവാസ്ക്കർ
“ഹാർദിക്കിന്‍റെ, ഈ ഒരു പ്രകടനം എനിക്ക് ഉറപ്പുണ്ട് ഇന്ത്യൻ ടീം സെലക്ടർമാരെ അടക്കം വളരെ അധികം ഹാപ്പിയാക്കിയിട്ടുണ്ടാകും.അദ്ദേഹം ബാറ്റ് ചെയ്യുമെന്ന് നമുക്ക് ഉറപ്പായിരിന്നു. എന്നാൽ ഇത് പോലെ ബൗൾ ചെയ്യുമെന്ന് ആരും കരുതിയില്ല ” ഗവാസ്ക്കർ തുറന്ന് പറഞ്ഞു
“പരിക്കിന് ശേഷം തിരികെ വരുന്നത് അത്ര എളുപ്പമല്ല. എന്നാൽ ഹാർദിക്ക് ഇപ്പോൾ മൂന്നോ നാലോ ഓവർ എല്ലാ കളിയിലും നൽകാനായി കഴിയുന്ന രീതിയിലേക്ക് എത്തി കഴിഞ്ഞു. ഒപ്പം അദ്ദേഹത്തിന്‍റെ ബാറ്റിംഗ് സർപ്രൈസാണ്. ടീമിന്റെ ക്യാപ്റ്റനായതോടെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശാനും ഹാർദിക്ക് റെഡി. വിക്കറ്റുകൾ ഒന്നും തന്നെ ഹാർദിക്ക് നഷ്ടമാക്കുന്നില്ല. അദ്ദേഹം വിക്കെറ്റ് വലിച്ചെറിയുന്നില്ല. രോഹിത് ശർമ്മയെ പോലെയാണ് ഇപ്പോൾ ഹാർദിക്ക് പാണ്ട്യ.” ഗവാസ്ക്കർ നിരീക്ഷിച്ചു.