ഇര്‍ഫാന്‍ പത്താന്‍റെ ഇലവനില്‍ സഞ്ചുവും ; ഈ സീസണിലെ മികച്ച ഇലവനില്‍ 4 ഗുജറാത്ത് താരങ്ങള്‍

2022 ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തു മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും 4 താരങ്ങള്‍ ഇടം പിടിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മൂന്നു താരങ്ങള്‍ ഇടം പിടിച്ചു. ഓപ്പണിംഗില്‍ ഓറഞ്ച് ക്യാപ്പ് നേടിയ ജോസ് ബട്ട്ലറും രണ്ടാം സ്ഥാനത്ത് എത്തിയ കെല്‍ രാഹുലുമാണ് എത്തുക.

മൂന്നാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ താരവും രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ചു സാംസണാണ് എത്തുന്നത്. സീസണില്‍ 458 റണ്‍സാണ് മലയാളി താരം നേടിയത്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനു കിരീടം നേടികൊടുത്ത ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിക്കുന്നത്. 487 റണ്‍സും 7 വിക്കറ്റുമാണ് സീസണില്‍ ഹാര്‍ദ്ദിക്ക് നേടിയത്. മധ്യനിരയില്‍ മത്സരം ഫിനിഷ് ചെയ്യാന്‍ ലിയാം ലിവിങ്ങ്സ്റ്റണും ഡേവിഡ് മില്ലറുമാണ് എത്തുന്നത്.

f2b0df71 43e1 47fe aaeb 024a44f6dad4

സ്പിന്‍ ദൗത്യം റാഷീദ് ഖാനും പര്‍പ്പിള്‍ ക്യാപ്പ് നേടിയ യുസ്വേന്ദ്ര ചഹലിനുമാണ്. സീസണില്‍ 27 വിക്കറ്റ് നേടിയാണ് ചഹല്‍, പര്‍പ്പിള്‍ ക്യാപ്പിനു അര്‍ഹനായത്. പേസ് ബോളിംഗില്‍ ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷാമി, ഉമ്രാന്‍ മാലിക്ക് എന്നിവരെയാണ് പത്താന്‍ ഉള്‍പ്പെടുത്തിയത്. മറ്റൊരു സ്പിന്നറായ കുല്‍ദീപ് യാദവിനെ പന്ത്രണ്ടാമനായി ഉള്‍പ്പെടുത്തി.

feb6ad47 f0e6 4341 b2e7 d7754614564d

Irfan Pathan’s best playing XI:

Jos Buttler, KL Rahul, Sanju Samson (wk), Hardik Pandya (c), Liam Livingstone, David Miller, Rashid Khan, Harshal Patel, Mohammad Shami, Yuzvendra Chahal, Umran Malik (12th Man- Kuldeep Yadav)