വീണ്ടും വിമര്‍ശനവുമായി സച്ചിന്‍ എത്തി. ഇത്തവണ കുറ്റം ❛ക്യാപ്റ്റന്‍സി❜

Sachin and sanju scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പരാജയപ്പെടുത്തി അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് കപ്പുയര്‍ത്തി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ മറികടന്നു. ടൂര്‍ണമെന്‍റില്‍ ഉടനീളം സഞ്ചുവിന് ടോസ് ഭാഗ്യം ഇല്ലായിരുന്നു.

എന്നാല്‍ കലാശപോരാട്ടത്തില്‍ ടോസ് ലഭിച്ച സഞ്ചു സാംസണ്‍ ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. സഞ്ചുവിന്‍റെ ഈ തീരുമാനം ഏറെ വിമര്‍ശനവിധേയമായിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി വിമര്‍ശനനുമായി എത്തിയിരിക്കുകയാണ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.  രാജസ്ഥാന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തത് തന്നെ ആശ്ചര്യപ്പെടുത്തി എന്നാണ് സച്ചിന്‍ പറഞ്ഞത്.

409244e5 e9da 4528 a90a 8a88125ddf8f

” ഫൈനലില്‍ രാജസ്ഥാന്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ അവസാന മത്സരത്തില്‍ അവര്‍ ബോളിംഗാണ് എടുത്തത്. എന്തുകൊണ്ടാണ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് എന്ന് എനിക്കറിയില്ലാ. ഒരുപക്ഷെ ഫൈനലെന്ന വലിയ മല്‍സരമായതിനാല്‍ ആയിരിക്കാം രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത്. പക്ഷെ ഈ വിക്കറ്റില്‍, ഈ ഗ്രൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സ് നേരത്തേ കളിച്ചിട്ടില്ല. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍  ഇവിടെ നേരത്തേ കളിച്ചതിനാല്‍ തന്നെ ഇവിടുത്തെ വിക്കറ്റ് എങ്ങനെയായിരിക്കും പെരുമാറുകയെന്ന കൃത്യമായ അറിവ് രാജസ്ഥാന് മുന്‍തൂക്കം നല്‍കിയിരുന്നു. ”

See also  രോഹിത് ശര്‍മ്മ ധോണിയേപ്പോലെ. കാരണം സുരേഷ് റെയ്‌ന പറയുന്നു.
f2b0df71 43e1 47fe aaeb 024a44f6dad4

“അതിനാൽ, എന്റെ അഭിപ്രായത്തിൽ, അവർ ആദ്യം ബൗൾ ചെയ്‌തിരുന്നെങ്കിൽ, ഗുജറാത്തിൽ കുറച്ച് സമ്മർദ്ദം ഉണ്ടാകുമായിരുന്നു, കാരണം, അങ്ങനെയെങ്കിൽ, ഒരു മികച്ച ടോട്ടൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് അവർ ചിന്തിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് അവസാനമായി ജോസ് ബട്ട്‌ലർ ബാറ്റ് ചെയ്യുന്നത് കണ്ടതിന് ശേഷം. മത്സരം (ആർസിബിക്കെതിരെ),” സച്ചിന്‍ വിലയിരുത്തി.

Scroll to Top