ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് യുവരാജ് സിംഗ്. നാറ്റ് വെസ്റ്റ് ട്രോഫി മുതലാണ് യുവരാജ് സിംഗ് ഇന്ത്യൻ ടീമിനെ നെടുംതൂണായി മാറി തുടങ്ങിയത്. ആ ടൂർണ്ണമെൻ്റിൽ ടീമിനെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ച താരം പിന്നീടങ്ങോട്ട് ഒട്ടനവധി നിരവധി ആവേശ പ്രകടനങ്ങൾ കാഴ്ചവെച്ചു. 2007ൽ നടന്ന പ്രഥമ ട്വൻറി 20 ലോകകപ്പിലും,2011ൽ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം നേടുമ്പോൾ ടീമിൻ്റെ നട്ടെല്ലായിരുന്നത് യുവരാജ് സിങ് ആയിരുന്നു.
ക്യാൻസർ എന്ന മാരക രോഗത്തിനോട് പടവെട്ടി ഇന്ത്യൻ ടീമിനു വേണ്ടി കളിച്ച അദ്ദേഹത്തിൻ്റെ പോരാട്ടവീര്യം ഒരു ക്രിക്കറ്റ് ആരാധകനും മറക്കില്ല. ഇന്ത്യൻ ടീമിനെ നായകനാകും എന്ന് കരുതിയ താരത്തിന് ആ സ്ഥാനം വഹിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. എങ്ങനെയാണ് തൻ്റെ കയ്യിൽ നിന്നും നായകസ്ഥാനം പോയതെന്ന് താരം വ്യക്തമാക്കിയിരുന്നു.
“ഞാൻ ക്യാപ്റ്റൻ ആകേണ്ടതായിരുന്നു. പിന്നീട് ഗ്രെഗ് ചാപ്പൽ വിവാദം നടന്നത്. ഒന്നെങ്കിൽ ചാപ്പൽ അല്ലെങ്കിൽ സച്ചിൻ എന്ന തരത്തിൽ ആയിരുന്നു അപ്പോൾ കാര്യങ്ങൾ. എന്നാൽ ഞാൻ സച്ചിനെയാണ് പിന്തുണച്ചത് , അത് ബിസിസിയിലെ ചില ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ടില്ല. ആരെയെങ്കിലും ക്യാപ്റ്റനാക്കണം, പക്ഷേ എന്നെയല്ല എന്ന് പറഞ്ഞു. ഇതാണ് ഞാൻ കേട്ടത്. ഇത് എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല. പെട്ടെന്ന് എന്നെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റി. സെവാഗ് ടീമിൽ ഉണ്ടായിരുന്നില്ല. അതിനാൽ, 2007 ലെ ടി20 ലോകകപ്പിന് മഹി പെട്ടെന്ന് നായകനായി.ഞാൻ ക്യാപ്റ്റനാകുമെന്ന് വിചാരിച്ചത്.”- യുവരാജ് സിംഗ് പറഞ്ഞു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ സിംഗ്.-“യുവരാജ് സിംഗ് ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നെങ്കിൽ, നമുക്ക് നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യാമായിരുന്നു ഞങ്ങൾക്ക് ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടിവരും. അവൻ ഒരു മികച്ച ക്യാപ്റ്റനാകുമായിരുന്നു. അദ്ദേഹത്തിന്റെ റെക്കോർഡുകൾ അത് പറയും. 2011 ലോകകപ്പ് ഞങ്ങളെ ജയിപ്പിച്ചത് യുവിയാണ്.”
യുവരാജ് സിംഗ് നായകൻ ആയിരുന്നെങ്കില്‍ ഇന്ത്യൻ ടീമിലെ ചില താരങ്ങളുടെ കരിയർ കൂടുതൽ നീണ്ടുനിൽക്കുമോ എന്ന ചോദ്യത്തിനെക്കുറിച്ച് ഹർഭജൻ പറഞ്ഞു.- “യുവരാജ് ക്യാപ്റ്റനായിരുന്നെങ്കിൽ ഞങ്ങളുടെ ഒരു കരിയർ നീണ്ടുനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം ടീമിൽ തുടരണം എങ്കിൽ നന്നായി കളിക്കണം, അത് ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.. നിങ്ങൾ രാജ്യത്തിന്റെ ക്യാപ്റ്റൻ ആണെങ്കിൽ , നിങ്ങൾ സൗഹൃദങ്ങൾ മാറ്റിവെച്ച് ആദ്യം രാജ്യത്തെ കുറിച്ച് ചിന്തിക്കണം,”അദ്ദേഹം കൂട്ടിച്ചേർത്തു.