ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ, അതിൽ കൂടുതൽ ഞാനെന്തു പറയാനാണ്; വാക്കുകൾ നഷ്ടപ്പെട്ട് പോർച്ചുഗൽ പരിശീലകൻ.

കഴിഞ്ഞ ദിവസമായിരുന്നു യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗൽ സ്വിറ്റ്സർലാൻഡ് മത്സരം. മത്സരത്തിൽ റൊണാൾഡോ മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് റൊണാൾഡോ തിളങ്ങിയത്.


ആദ്യ മത്സരത്തിൽ സ്പെയിനിനോട് സമനില വഴങ്ങിയ പോർച്ചുഗൽ, രണ്ടാം മത്സരത്തിൽ സ്വിസര്‍ലാൻഡിനെതിരെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയം നേടിയത്. ഇപ്പോഴിതാ മത്സരത്തിൽ റൊണാൾഡോ നടത്തിയ പ്രകടനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പോർച്ചുഗൽ പരിശീലകൻ സാൻൻ്റോസ്. റൊണാൾഡോയുടെ പ്രകടനത്തിൽ കൂടുതലൊന്നും പറയാൻ ഇല്ലെന്നാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞത്.

images 38 1

“കൂടുതലായി എന്തു പറയണമെന്ന് എനിക്കറിയില്ല. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന് ഞാൻ ആവർത്തിക്കുന്നു. അതിൽ കൂടുതൽ ഞാനെന്ത് പറയാനാണ്. എല്ലാം പറഞ്ഞു കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു.ടീം വിജയം നേടുന്നതും പരിശീലിപ്പിച്ചതു പോലെത്തന്നെ മൈതാനത്ത് കളിക്കുകയും ചെയ്യുന്നത് സന്തോഷം നൽകുന്ന പരിശീലകനാണ് ഞാൻ. ആദ്യത്തെ ഏതാനും മിനിട്ടുകൾക്ക് ശേഷം ഞങ്ങൾ പന്ത് നേടിയെടുത്തത് മത്സരം നിയന്ത്രിച്ചു.

images 36 1

ഒന്നോ രണ്ടോ ഗോളുകൾ കൂടി ആദ്യപകുതിയിൽ നേടാമായിരുന്നു. രണ്ടാംപകുതിയിൽ വേഗത കുറഞ്ഞിരുന്നു. പക്ഷെ കളിക്കാർ മെഷീനുകളല്ല. ഞങ്ങൾ മറ്റൊരു ഗോൾ നേടുകയും ചെയ്‌തു. സ്വിറ്റ്‌സർലൻഡ് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു, പക്ഷെ ഞങ്ങൾ ശരിയായ പരിഹാരം തന്നെ കണ്ടെത്തി. അതിന്റെ ക്രെഡിറ്റ് പോർച്ചുഗൽ ടീമിനുള്ളതാണ്.”- സാൻ്റോസ് പറഞു.