രാഹുൽ മികച്ച കളിക്കാരനാണ്, മനീഷ് പാണ്ഡെ വെറുതെ വിക്കറ്റ് കളയാൻ മാത്രം കൊള്ളാം; രാഹുലുമായി താരതമ്യം ചെയ്യരുതെന്ന് ആർ പി സിങ്.

IMG 20220607 111507 540

ഇത്തവണത്തെ ഐപിഎല്ലിൽ പുതിയ ടീമും ആയിരുന്നു രാഹുൽ എത്തിയത്. ലക്നൗ സൂപ്പർ ജയൻ്റ്‌സിനെ നയിച്ച താരം ടീമിനെ ആദ്യ സീസണിൽ തന്നെ പ്ലേ ഓഫിൽ എത്തിച്ചു. ഇത്തവണത്തെ റൺ വേട്ടക്കാരിൽ രണ്ടാംസ്ഥാനത്താണ് രാഹുൽ ഫിനിഷ് ചെയ്തത്.

ഇപ്പോഴിതാ രാഹുലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ പി സിങ്. ടി-20 ക്രിക്കറ്റിൽ എങ്ങനെ ഫേസ് ചെയ്യണം എന്നതിൽ സാങ്കേതികമായി മികച്ചു നിൽക്കുന്ന ബാറ്റ്സ്മാനാണ് കെഎൽ രാഹുൽ എന്ന് ആർ പി സിങ് പറഞ്ഞു. കളിയുടെ ഓരോ സ്റ്റേജിലെയും അവസ്ഥ വിലയിരുത്താൻ രാഹുലിനെ കഴിവുണ്ടെന്നും ആർ പി സിങ് പറഞ്ഞു.

images 39

“ഒരു ബോളിൽ ഒരു റൺ എന്ന നിലയിൽ തുടക്കത്തിലേ ബാറ്റ് ചെയ്താലും ഇന്നിങ്സിന്റെ അവസാനത്തോട് അടുക്കുമ്പോൾ വേഗം കൂടാനും രാഹുലിന് സാധിക്കുമെന്നും ഉറപ്പാണ . സെറ്റായതിന് ശേഷം വിക്കറ്റ് കളയുന്ന മനീഷ് പാണ്ഡെയിൽ നിന്ന് താരത്തെ വ്യത്യസ്തനാക്കുന്നത്.

images 40


കെ എൽ രാഹുൽ സാങ്കേതികമായി വളരെ കഴിവുള്ള താരമാണ്. ടാർഗറ്റ് ചെയ്യേണ്ട ബൗളേരെക്കുറിച്ച് വരെ അവന്റെ മനസ്സിൽ കൃത്യമായ പദ്ധതികൾ ഉണ്ട്. ഒരു ബോളിൽ ഒരു റൺ കണക്കിൽ അയാൾ പുറത്തായാൽ , മനീഷ് പാണ്ഡെ കളിക്കുന്നത് പോലെയാണ് അദ്ദേഹം കളിച്ചതെന്ന് നമ്മൾ പറയും. എന്നാൽ തന്റെ വിക്കറ്റ് സംരക്ഷിക്കുകയും എപ്പോൾ വേഗത്തിലാക്കണമെന്ന് രാഹുലിന് അറിയാം.”- ആർ പി സിങ് പറഞ്ഞു.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
Scroll to Top