ഐസിസി വരാനിരിക്കുന്ന മിക്ക ക്രിക്കറ്റ് ടൂർണമെന്റുകളുടെയും സമയക്രമം പ്രഖ്യാപിച്ചത് എല്ലാവരിലും വളരെ ഏറെ ആവേശം നിറച്ച് കഴിഞ്ഞു. 2021ലെ ടി :20 ക്രിക്കറ്റ് ലോകകപ്പ് കോവിഡ് കാലത്ത് പോലും ഭംഗിയായി നടത്തുവാനായി കഴിഞ്ഞ ആത്മവിശ്വാസം ഐസിസിക്ക് മുൻപിലുണ്ട്. എന്നാൽ വരുന്ന ടി :20, ഏകദിന, ചാമ്പ്യൻസ് ട്രോഫി എന്നിവക്ക് ആതിഥെയത്വം വഹിക്കേണ്ട രാജ്യങ്ങൾ പട്ടിക പ്രഖ്യാപിച്ചപ്പോൾ ഏറ്റവും അധികം ചർച്ചയായി മാറുന്നത് ലിസ്റ്റിലെ പാക്കിസ്ഥാന്‍ പേരാണ്. 2025ലെ ചാമ്പ്യൻസ് ട്രോഫി നടത്താനുള്ള അവകാശം പാകിസ്ഥാന് നൽകിയിരിക്കുകയാണ്.
എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായ വിവാദങ്ങളും ആരംഭിച്ച് കഴിഞ്ഞു. പാകിസ്ഥാനിലേക്ക് 29 വർഷങ്ങൾ ശേഷം ഒരു ലോകകപ്പ് എത്തുമ്പോൾ പാകിസ്ഥാൻ മണ്ണിൽ ഏതൊക്കെ ടീമുകൾ ഐസിസി വേൾഡ് കപ്പ് കളിക്കാന്‍ എത്തുമെന്നതാണ് ഏറെ ശ്രദ്ധേയമായ ചോദ്യം. ഇപ്പോൾ ചില ടീമുകൾ പാകിസ്ഥാനിലേക്ക് പര്യടനം നടത്തുന്നുണ്ട് എങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്താകും നിലപാടായി സ്വീകരിക്കുകയെന്നതും നിർണായക ചോദ്യമാണ്.
പാകിസ്ഥാനുമായി അത്ര നല്ല ബന്ധം തുടരുന്നില്ലാത്ത ഇന്ത്യ ഒരു ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്ഥാനിലേക്ക് എത്താനുള്ള ചാൻസ് കുറവാണ്. ഒപ്പം ഈ ഐസിസി ടൂർണമെന്റിൽ നിന്നും പിന്മാറുവാൻ ഇന്ത്യൻ ടീമും കൂടാതെ ബിസിസിഐയും ധൈര്യം കാണിക്കണം എന്നുള്ള ആവശ്യവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. ഈ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുക ആണ് കേന്ദ്ര കായിക മന്ത്രി.”ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനിൽ പോയി കളിക്കണമെന്നോ എന്നത് സർക്കാർ തീരുമാനിക്കും. പാകിസ്ഥാനിൽ നടക്കുന്ന പല പരമ്പരകളും വിവിധ ടീമുകൾ ഉപേക്ഷിച്ച ചരിത്രമുണ്ട്. എല്ലാ താരങ്ങളുടെയും സുരക്ഷ പ്രധാനമാണ്. ഈ വിഷയത്തിൽ സർക്കാർ ആലോചന നടത്തി തീരുമാനത്തിലേക്ക് എത്തും” കായിക മന്ത്രി വിശദമാക്കി