അശ്ലീല സന്ദേശ വിവാദം പെയിൻ യുഗം അവസാനിച്ചു.

ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വളരെ ഏറെ ഞെട്ടിച്ചുകൊണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ടീമിൽ വീണ്ടും ഒരു ക്യാപ്റ്റൻസി മാറ്റം.അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്ന വിവാദ സംഭവത്തിൽ ആരോപണങ്ങൾ നേരിട്ട ഓസ്ട്രേലിയൻ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീം നായകൻ ടിം പെയിൻ ക്യാപ്റ്റൻ പദവി രാജിവെക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു.

നിർണായകമായ ആഷസ് പരമ്പരക്ക്‌ കേവലം ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. പുതിയ നായകനെ സെലക്ട് ചെയ്യാനുള്ള ചർച്ചകളിലേക്കാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്‌ കടക്കുന്നത്. ടിം പെയിൻ രാജി തീരുമാനം അംഗീകരിക്കുന്നതായി ഓസ്ട്രേലിയന്‍ ക്രിക്കറ്‌ ബോര്‍ഡ് പറഞ്ഞു.

2018ലെ പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് നായകനായ സ്റ്റീവ് സ്മിത്ത് വിലക്ക് ലഭിച്ചപ്പോഴാണ് ഓസ്ട്രേലിയൻ നായകനായി ടിം പെയിന്‍ എത്തിയത്. ഇന്ത്യൻ ടീമടക്കം ഓസ്ട്രേലിയയിൽ എത്തി ടെസ്റ്റ്‌ പരമ്പര നേട്ടങ്ങൾ സ്വന്തമാക്കാൻ തുടങ്ങിയത് താരത്തിന്റെ ക്യാപ്റ്റൻസി തെറിപ്പിക്കും എന്നുള്ള സൂചനകൾ നൽകിയിരുന്നു. എന്നാൽ താരം 2017ലെ ആഷസ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം നടക്കവേയാണ് താരം ചില അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുള്ള ആരോപണം ഉയരുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പുറത്തുവരുന്ന ചില മാധ്യമ റിപ്പോർട്ടുകൾ താരത്തെയും വളരെ അധികം സമ്മർദ്ദത്തിലാക്കിയിരുന്നു.

അതേസമയം ഓസ്ട്രേലിയ ടെസ്റ്റ്‌ ടീം നായകനായി സ്റ്റാർ പേസർ കമ്മിൻസ് എത്തുമെന്നാണ് സൂചനകൾ. മുൻപും കമ്മിൻസിന്‍റെ പേര് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പേസർ കമ്മിൻസ് ഓസ്ട്രേലിയയുടെ ക്രിക്കറ്റ്‌ ചരിത്രത്തിൽ ആദ്യമായി ഒരു പേസർ നായകനായി എത്തുകയാണ് . 65 വർഷത്തെ ഓസ്ട്രേലിയൻ ടെസ്റ്റ്‌ ടീം ചരിത്രത്തിൽ ഒരു പേസർ നായകൻ റോളിൽ എത്തിയട്ടില്ല