ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ നൊമ്പരത്തോടെ ഓർക്കുന്ന മുൻ ഇന്ത്യൻ താരമാണ് വസീം ജാഫർ. കുറച്ച് ഏകദിന, ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള വസീം ജാഫർ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരമാണെന്നതിൽ ആർക്കും സംശയമില്ല. ആഭ്യന്തര ക്രിക്കറ്റിലും ഒപ്പം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലും സച്ചിനേക്കാൾ റൺസ് കണ്ടെത്തിയിട്ടുള്ള താരം ഇന്ത്യൻ ദേശീയ ടീമിൽ അധികം അവസരങ്ങൾ ലഭിക്കാതെ പോയ നിർഭാഗ്യനായ ഒരു ബാറ്റ്‌സ്മാണയിട്ടാണ് പൊതുവേ എന്നും വിശേഷിപ്പിക്കപ്പെടുന്നത്.ഇരുപതിലേറെ വർഷം ക്രിക്കറ്റിൽ സജീവമായ തന്റെ ബാറ്റിങ് മികവ് കാഴ്ചവെച്ച താരത്തിന് പക്ഷേ ഇന്ത്യൻ ടീമിൽ 31 ടെസ്റ്റ് മത്സരവും ഒപ്പം രണ്ട് ഏകദിവും കളിക്കാനുള്ള ഒരു അവസരം മാത്രമാണ് ലഭിച്ചത്.
എന്നാൽ താരത്തെ തേടി ഇപ്പോൾ വളരെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു ഏറെ അപൂർവ്വ ചുമതല വന്നതിന്റെ ആവേശം ആരാധകർ സോഷ്യൽ മീഡിയയിൽ അടക്കം പങ്കുവെക്കുന്നുണ്ട്. ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്റെ പുത്തൻ തീരുമാനപ്രകാരം താരത്തെ ടീമിന്റെ ഹെഡ് കോച്ചായി നിയമിക്കുവാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ജാഫർ ഒഡീഷ ടീമിന്നെ വരുന്ന രണ്ട് വർഷം ഹെഡ് കോച്ചായി പരിശീലിപ്പിക്കുമെന്ന തീരുമാനം മാധ്യമങ്ങളെ ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു. അടുത്ത രണ്ട് ആഭ്യന്തര സീസണിലും മുൻ ഇന്ത്യൻ താരമാകും ടീമിനെ കോച്ച് റോളിൽ നയിക്കുക.
മുൻപ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വസീം ജാഫർ തന്റെ റോൾ ഭംഗിയായി നിർവഹിച്ചിരുന്നു. എന്നാൽ താരത്തിന്റെ പരിശീലകൻ ആകുവാനുള്ള മുംബൈ ടീമിനായുള്ള അപേക്ഷ മുംബൈ ക്രിക്കറ്റ് ബോർഡ് നിരസിച്ചിരുന്നു. ഐപിഎല്ലിൽ പഞ്ചാബ് ടീമിന്റെ ബാറ്റിങ് കോച്ച് റോളിലും വസീം ജാഫർ തിളങ്ങിയിരുന്നു.രഞ്ജി ട്രോഫി ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിച്ച ആദ്യ താരമായ അദ്ദേഹം രഞ്ജി ട്രോഫിയിലെ ചരിത്രത്തിൽ ഏറ്റവും അധികം റൺസ് കരസ്ഥമാക്കിയ ബാറ്റ്‌സ്മാനുമാണ്