പ്രതിരോധത്തില്‍ ശക്തി കൂട്ടി കേരളാ ബ്ലാസ്റ്റേഴ്സ്. മുന്‍ ബാംഗ്ലൂര്‍ താരം ടീമില്‍

വരും സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധം ശക്തിപ്പെടുത്തുവാനായി മുന്‍ ബാംഗ്ലൂര്‍ താരം ഹര്‍മ്മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചു. രണ്ട് വര്‍ഷത്തെ കരാറിലാണ് ഖബ്രയെ ടീമിലെത്തിച്ചത്. ഡിഫന്‍സിലും മധ്യനിരയിലും ഒരേപ്പോലെ കളിപ്പിക്കാവുന്ന താരമാണ് ഖബ്ര.

2006 ല്‍ പ്രൊഫെഷണല്‍ കരിയര്‍ ആരംഭിച്ച താരം ഇന്ത്യയിലെ വിവിധ ലീഗുകളില്‍ 200 ഓളം മത്സരങ്ങള്‍ കളിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 102 മത്സരങ്ങള്‍ കളിച്ച 33 കാരനായ താരം 10 അസിസ്റ്റുകള്‍ നല്‍കിയട്ടുണ്ട്.

” ഞങ്ങളുടെ ടീമിനു ആവശ്യമായ അനുഭവസമ്പത്ത് നല്‍കുവാന്‍ കഴിയാവുന്ന കളിക്കാരനാണ് ഖബ്ര. അദ്ദേഹത്തിന്‍റെ അഭിനിവേശവും, നേതൃത്വും ഞങ്ങളുടെ ടീമിനെ പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിയും ” കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സ്പോര്‍ട്ടിങ്ങ് ഡയറക്ടറായ കരോളിന്‍ സകിന്‍ക്സ് പറഞ്ഞു.

ഈ സീസിണിലെ നാലാമത്തെ താരത്തെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത്. സഞ്ജീവ് സ്റ്റാലിന്‍, വിന്‍സി ബരേറ്റോ, ഹോര്‍മിപാം റുവ എന്നിവരെ പുതിയ സീസണിനു മുന്നോടിയായി ടീമിലെത്തിച്ചിരുന്നു.