സഞ്ജു കീപ്പറായി എത്തുമോ :ഉത്തരം നൽകി സൂപ്പർ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ആവേശത്തോടെ കാത്തിരിപ്പ് തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പ്രധാന ലങ്കൻ പര്യടനത്തിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഏറെ പ്രാധാന്യം നേടുന്നത് ആരാകും ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി വരാനിരിക്കുന്ന ഏകദിന, ടി :20 പരമ്പരകളിൽ കളിക്കാൻ എത്തുകയെന്നതാണ്. നിലവിൽ ഇഷാൻ കിഷനും ഒപ്പം മലയാളി താരം സഞ്ജു സാംസണുമാണ് ഇന്ത്യൻ സ്‌ക്വാഡിലെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ. ഓപ്പണിങ് താരം ശിഖർ ധവാൻ നയിക്കുന്ന ടീമിൽ യുവ താരങ്ങൾക്കും അനേകം പുതുമുഖ താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാൻ രാഹുൽ ദ്രാവിഡ് ആദ്യമായി ഇന്ത്യൻ സീനിയർ ക്രിക്കറ്റ്‌ ടീമിന്റെ മുഖ്യ പരിശീലകനായി എത്തുന്നുവെന്നതും ഈ പരമ്പരകളുടെ സവിശേഷതയാണ്.

എന്നാൽ വരാനിരിക്കുന്ന പരമ്പരകളിൽ വിക്കറ്റ് കീപ്പർ റോളിൽ സഞ്ജുവിനാണോ ഇഷാൻ കിഷനാണോ സാധ്യതയെന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്‌. വരാനിരിക്കുന്ന ആറ് മത്സരങ്ങൾ ഉൾപ്പെട്ട നിർണായകമായ ഈ പര്യടനത്തിൽ രാഹുൽ ദ്രാവിഡിനും ഒപ്പം ശിഖർ ധവാനും ബുദ്ധിമുട്ടേറിയ ഒന്നാണ് പ്ലെയിങ് ഇലവനെ സെലക്ട്‌ ചെയ്യുകയെന്ന് പറഞ്ഞ കൈഫ്‌ ആര് വിക്കറ്റ് കീപ്പർ റോളിൽ എത്തുമെന്നെത് പ്രധാനമാണെന്നും വ്യക്തമാക്കി.

“ആരെയാണ് പ്ലെയിങ് ഇലവനിൽ ആദ്യ മത്സരങ്ങളിൽ കളിപ്പിക്കുകയെന്നതും ഏറെ നിർണായകമാണ്. എങ്കിലും വിക്കറ്റ് കീപ്പർ റോളിൽ ദ്രാവിഡും ശിഖർ ധവാനും ഒരു തീരുമാനം എടുക്കുമ്പോൾ രണ്ട് താരങ്ങളുടെയും ഫോമിലാണ് എല്ലാ ആരാധകരും ഉറ്റുനോക്കുക.മുൻപ് ടീം ഇന്ത്യക്കായി കളിച്ചവരെ ഏകദിനത്തിൽ കളിപ്പിക്കാൻ ദ്രാവിഡ് ശ്രമിച്ചേക്കും. സഞ്ജു അത്തരത്തിൽ ഒരാളാണ് മുൻപ് ഓസ്ട്രേലിയക്കും ന്യൂസിലാൻഡ് ടീമിനും എതിരെ കളിച്ച അനുഭവം സഞ്ജുവിനുണ്ട് പക്ഷേ അദ്ദേഹം ബാറ്റിങ്ങിൽ തന്റെ മികവിലേക്കെത്തണം . ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിനെയും നയിച്ച ക്യാപ്റ്റനാണല്ലോ സഞ്ജു. ആദ്യ മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിച്ചേക്കാം “കൈഫ്‌ തന്റെ അഭിപ്രായം വിശദമാക്കി