മുഹമ്മദ് ആമീർ ഐപിഎല്ലിനോ : ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന കോഹ്ലി : ആമിർ പോരാട്ടം വരുമോ – ആവേശത്തോടെ ആരാധകർ

ക്രിക്കറ്റിൽ തന്റെ കുപ്രസിദ്ധ കരിയർ കൊണ്ട് ഏറെ വാർത്ത പ്രാധാന്യം നേടിയ പാക് താരമാണ് മുഹമ്മദ് ആമീർ .പാക് ക്രിക്കറ്റ് ബോർഡുമായുള്ള വലിയ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് താരം കഴിഞ്ഞ വര്‍ഷമാണ്  അന്താരാഷ്ട്ര ക്രിക്കറ്റിൽ  നിന്ന് വിരമിച്ചത്. തനിക്ക് പാക് ടീമിൽ എപ്പോഴും അവഗണനകൾ മാത്രമാണ് എന്നാരോപിച്ചാണ് 29-കാരന്‍ ആമീർ വിരമിക്കൽ പ്രഖ്യാപിച്ചത് .ശേഷം   ഇംഗ്ലണ്ടിലേക്ക് കുടുംബത്തോടൊപ്പം താരം  താമസം മാറിയതും ക്രിക്കറ്റ് ലോകത്തേറെ ചർച്ചയായി .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആമീർ ബ്രിട്ടീഷ് പൗരത്വം നേടുവാനുള്ള കഠിന ശ്രമത്തിലാണ് .

അതേസമയം ആമിറിന്റെ ഭാര്യക്ക് ഇപ്പോൾ  ബ്രിട്ടീഷ് പൗരത്വമാണുള്ളത്.   വൈകാതെ ആമിറിനും ബ്രിട്ടീഷ് പൗരത്വം ലഭിക്കുവാനാണ് കൂടുതൽ സാധ്യത . ബ്രിട്ടീഷ്  പൗരത്വത്തിനൊപ്പം കൂടുതൽ സാധ്യതകൾ ക്രിക്കറ്റിൽ തെളിയും എന്നാണ് ആമിറിന്റെ പ്രതീക്ഷ .ബ്രിട്ടീഷ് പൗരനായാൽ വൈകാതെ തന്നെ ഐപിൽ താരലേലത്തിലടക്കം പേര് രജിസ്റ്റർ ചെയ്യുവാൻ ആമീറിന് കഴിയും .ഇതോടെ ഐപിഎല്ലിലും സ്റ്റാർ പേസ് ബൗളർ സാന്നിധ്യം അറിയിക്കും എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ .

2008ലെ പ്രഥമ ഐപിഎല്ലില്‍ മാത്രമാണ് പാകിസ്ഥാന്‍ താരങ്ങള്‍ ഇന്ത്യയിൽ എത്തി ഐപിൽ  കളിച്ചത്.ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി തർക്കങ്ങളും മറ്റും പാക് താരങ്ങളെ ഐപിഎല്ലിൽ നിന്ന് വിലക്കുവാൻ കാരണമായി .ശേഷം പാക് ടീമിലെ ആരും തന്നെ ഐപിഎല്ലിന്റെ ഭാഗമല്ല .ഇന്ത്യ : പാകിസ്ഥാൻ പരമ്പരകളും ഇപ്പോൾ പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്

എന്നാൽ പാക് ടീമംഗവും പിന്നീട് ബ്രിട്ടീഷ് പൗരനുമായ അസര്‍ മെഹമൂദ് 2012& 2013 ഐപിൽ സീസണുകൾ കളിച്ചിരുന്നു  ഇതേ രീതിയിൽ തനിക്കും ഐപിൽ പ്രവേശനം സാധ്യമാകും എന്നാണ് മുഹമ്മദ് ആമിറിന്റെ പ്രതീക്ഷ .2012-13 സീസണില്‍ ഐപിഎല്ലിൽ  കിങ്‌സ്  ഇലവന്‍ പഞ്ചാബിന്റെ പ്രധാന താരമായിരുന്നു അസര്‍ മെഹമൂദ് .

Previous articleഇന്ത്യക്ക് ടെസ്റ്റ് പരമ്പരയിൽ പേടിസ്വപ്നമായി സ്റ്റോക്സും തിരികെ വരുന്നു : അശ്വിനുള്ള വിക്കറ്റ് റെഡിയെന്ന് ആരാധകർ
Next articleബാക്കി മത്സരങ്ങൾ കളിച്ചാലും ഇല്ലേലും ഓസ്‌ട്രേലിയൻ താരങ്ങൾക്ക് മുഴുവൻ പ്രതിഫലം : ബിസിസിഐക്ക് പണി കിട്ടിയ കാരണം ഇതാണ്