ബാക്കി മത്സരങ്ങൾ കളിച്ചാലും ഇല്ലേലും ഓസ്‌ട്രേലിയൻ താരങ്ങൾക്ക് മുഴുവൻ പ്രതിഫലം : ബിസിസിഐക്ക് പണി കിട്ടിയ കാരണം ഇതാണ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ ടീമിലെ  താരങ്ങൾക്കിടയിൽ  കോവിഡ് വ്യാപനം അതിരൂക്ഷമായയതോടെ പൂർണ്ണമായി  മാറ്റിവെക്കുവാൻ ബിസിസിഐ തീരുമാനിച്ചത് ക്രിക്കറ്റ് പ്രേമികളെ ഏറെ വിഷമത്തിലാക്കി .സീസണിൽ അവശേഷിക്കുന്ന മത്സരങ്ങൾ എന്ന് നടത്തുവാൻ കഴിയും എന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല .

എന്നാൽ ബിസിസിഐക്കും  ക്രിക്കറ്റ് ആരാധകർക്കും  ഒരുപോലെ ആശങ്ക സമ്മാനിച്ച്  ഈ സീസൺ ഐപിൽ മത്സരങ്ങൾക്കായി ഇനി താരങ്ങളെ വിട്ടുനൽകില്ല എന്ന് അറിയിക്കുകയാണ് ഇംഗ്ലണ്ട് ,ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡുകൾ .രാജ്യാന്തര പരമ്പരകളും വരുന്ന ഐസിസി ടി:20 ലോകകപ്പും പ്രമാണിച്ചാണ് ടീമുകളുടെ പുതിയ തീരുമാനം .എന്നാൽ ഐപിഎൽ പതിനാലാം സീസണിലെ  അവശേഷിച്ച മത്സരങ്ങൾ  എല്ലാം നടന്നില്ലെങ്കിലും ഓസ്ട്രേലിയൻ താരങ്ങൾക്ക് മുഴുവൻ പ്രതിഫലവും ലഭിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന  ഏറെ കൗതുകകരമായ  റിപ്പോർട്ട് .

ഐപിഎല്‍ ഫ്രാഞ്ചൈസികളും   ചില  ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാത്തിൽ ഓസീസ് താരങ്ങൾക്ക് മുഴുവൻ പ്രതിഫലവും ലഭിക്കും .ഇത് പ്രകാരം വിവിധ ഐപിൽ  ടീമുകളിലെ ഓസ്ട്രേലിയൻ ക്രിക്കറ്റ്  താരങ്ങൾക്കായി  ബിസിസിഐ ഏകദേശം 100 കോടിയിലേറെ രൂപ നൽകണം എന്നാണ് ചട്ടം .ഓസീസ് താരങ്ങൾക്ക് ലഭിക്കുന്ന ഈ പരിരക്ഷ പ്രകാരം  എന്തെങ്കിലും കാരണങ്ങളാല്‍ ടൂര്‍ണമെന്‍റ് റദ്ദാക്കിയാല്‍ പോലും ഓസീസ്  കളിക്കാരുടെ പ്രതിഫലം മുഴുവൻ അവർക്ക് ഉറപ്പാക്കണം എന്നാണ് ലഭിക്കുന്ന സൂചന .