ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയിൽ പേടിസ്വപ്നമായി സ്റ്റോക്സും തിരികെ വരുന്നു : അശ്വിനുള്ള വിക്കറ്റ് റെഡിയെന്ന് ആരാധകർ

ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആൾറൗണ്ടർമാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള  പ്രമുഖ താരമാണ് ഇംഗ്ലണ്ടിന്റെ സ്റ്റാർ ആൾറൗണ്ടർ ബെൻ സ്റ്റോക്സ് .ഇക്കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിനിടയിൽ താരം പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നത് ഏറെ വാർത്തയായിരുന്നു .പരിക്കിൽ നിന്ന് മുക്തനായി വരുന്ന  ബെൻ സ്റ്റോക്‌സ് ഓഗസ്റ്റിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെ  ക്രിക്കറ്റിലേക്ക്  തിരിച്ചെത്തിയേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ .

എന്നാൽ സ്റ്റോക്സ് പരിക്കിൽ നിന്ന് പൂർണ്ണ മുകതനായി തിരികെ വന്നാലും അത് താരത്തിന്റെ ഐപിൽ  ടീമായ രാജസ്ഥാൻ റോയൽസിന് സന്തോഷ വാർത്തയല്ല സമ്മാനിക്കുന്നത് .ഐപിൽ പതിനാലാം സീസണിലെ ശേഷിക്കുന്ന  മത്സരങ്ങൾ ബിസിസിഐ ഇപ്പോൾ പുനരാരംഭിച്ചാലും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്‌ താരങ്ങളെ ഇനി  അയക്കില്ല എന്ന് അറിയിച്ചിട്ടുണ്ട് .അതിനാൽ ഈ സീസണിൽ സ്റ്റോക്‌സിന്റെ സേവനം സഞ്ജു സാംസണും കൂട്ടർക്കും ലഭിക്കില്ല .

സീസണിലെ ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റാണ് ബെൻ സ്റ്റോക്സ് ഉടനെ  ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് .  പിന്നാലെ താരം  കൈവിരലിലെ പരിക്കിന് മേജർ ശസ്‌ത്രക്രിയക്കും  വിധേയനായി .ഇനി രണ്ട് മാസത്തെ വിശ്രമം കൂടി കഴിഞ്ഞാൽ ടീമിനായി കളിക്കുവാൻ കഴിയും എന്നാണ് സ്റ്റോക്സ് ഒരു ദേശിയ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂയിൽ വിശദമായി  വ്യക്തമാക്കിയത് .ഡിസംബറിൽ വരുന്ന  ആഷസും കളിക്കുവാൻ സ്റ്റോക്സ് പദ്ധതിയിടുന്നു .

അതേസമയം വരുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ താരം കളിക്കും എന്നുറപ്പായതോടെ അശ്വിൻ : സ്റ്റോക്സ് പോരാട്ടത്തിനും അരങ്ങുണർന്നു. ടെസ്റ്റ് കരിയറിലെ അശ്വിന് മുൻപിൽ 10ലേറെ തവണ മുട്ടുകുത്തിയ ചരിത്രം സ്റ്റോക്സ് മാറ്റുവാൻ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം മുൻപൊരു അഭിമുഖത്തിൽ പറഞ്ഞത് .സ്റ്റോക്സ് കൂടാതെ പരിക്കേറ്റ ആർച്ചറും ഇംഗ്ലണ്ട് ടീമിൽ വൈകാതെ തിരിച്ചെത്തും എന്നാണ് ലഭിക്കുന്ന സൂചന .